നന്ദനം എത്തിയിട്ട് 20 വര്‍ഷം; എനിക്ക് ബാലാമണിയെ തന്നതിന് നന്ദിയെന്ന് നവ്യ നായര്‍

മലയാളികൾക്ക് ഒരു പക്ഷെ ധന്യയെ പരിചയം ഉണ്ടാവില്ല എന്നാൽ നവ്യ നായർ എന്നു പറഞ്ഞാൽ അറിയാം അല്ലോ. എന്നാൽ നന്ദനത്തിലെ ബാലാമണിയെ അറിയാത്തവരായി ആരും തന്നെ ഉണ്ടാവില്ല. നന്ദനം എന്ന സിനിമയിലൂടെ മലയാളികളുടെ ഇഷ്ടതാരമായി…

മലയാളികൾക്ക് ഒരു പക്ഷെ ധന്യയെ പരിചയം ഉണ്ടാവില്ല എന്നാൽ നവ്യ നായർ എന്നു പറഞ്ഞാൽ അറിയാം അല്ലോ. എന്നാൽ നന്ദനത്തിലെ ബാലാമണിയെ അറിയാത്തവരായി ആരും തന്നെ ഉണ്ടാവില്ല. നന്ദനം എന്ന സിനിമയിലൂടെ മലയാളികളുടെ ഇഷ്ടതാരമായി മാറിയ നടി നവ്യ നായർ. ബാലാമണിയായി താൻ എത്തിയിട്ട് 20 വർഷം ആയെന്നു പറയുകയാണ്.

നവ്യ നായർ എന്ന നടിയുടെ സിനിമ ജീവിത്തിലെ വഴിത്തിരിവായിരുന്നു നന്ദനം എന്ന ഈ സിനിമ. ചിത്രം റിലീസായി 20 വർഷങ്ങൾ പിന്നിടുമ്പോൾ ബാലാമണിയെ ഓർക്കുകയാണ് നവ്യ.’എനിക്ക് ബാലാമണിയെ തന്നതിന് പ്രപഞ്ചത്തിന് നന്ദി’ എന്നാണ് നവ്യ നായർ തന്റെ ഫേസ്ബുക്കിൽ കുറിച്ചത്.രഞ്ജിത്ത് സംവിധാനം ചെയ്ത സിനിമയിൽ പൃഥിരാജ് സുകുമാരനാണ് നായകനായി എത്തിയത്.

സിബിമലയിൽ സംവിധാനം ചെയ്ത ഇഷ്ടം എന്ന ചിത്രത്തിലൂടെ ദിലീപിന്റെ നായികയായാണ് നവ്യ നായർ വെള്ളിത്തിരയിലേക്ക് എത്തുന്നത്. പിന്നീട് മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം വിവാഹശേഷം സിനിമയിൽ നിന്ന് വിട്ടു നിന്നു. എന്നാൽ നവ്യ നൃത്തവേദികളിൽ സജീവമായി ഉണ്ടായിരുന്നു.ഒരുത്തീ എന്ന വി കെ പ്രകാശിന്റെ ചിത്രത്തിലൂടെ മലയാളത്തിലേക്ക് വീണ്ടും തിരിച്ചുവരവന്നിരിക്കുയാണ് നവ്യ നായർ