‘ചിത്രം പാന്‍ ഇന്ത്യ എന്ന പുതീയ സിനിമാ സാധ്യതയായ കോണ്‍സപ്റ്റിലേക്ക് വരാനുളള കണ്ടന്റും വിഷയത്തിലുണ്ട്’

ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്യുന്ന മാളികപ്പുറം എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തു വന്നിരിക്കുകയാണ്. മനോഹരമായ ട്രെയ്‌ലര്‍ എന്നാണ് ആരാധകരുടെ അഭിപ്രായം. എട്ട് വയസ്സുകാരി കല്യാണിയുടെയും അവളുടെ സൂപ്പര്‍ഹീറോ ആയ…

ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്യുന്ന മാളികപ്പുറം എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തു വന്നിരിക്കുകയാണ്. മനോഹരമായ ട്രെയ്‌ലര്‍ എന്നാണ് ആരാധകരുടെ അഭിപ്രായം. എട്ട് വയസ്സുകാരി കല്യാണിയുടെയും അവളുടെ സൂപ്പര്‍ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രത്തിന്റെ ട്രെയ്‌ലറും പ്രേക്ഷകരില്‍ കൌതുകം നിറയ്ക്കുംവിധമാണ്. ബാലതാരം ദേവനന്ദയാണ് ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘ചിത്രം പാന്‍ ഇന്ത്യ എന്ന പുതീയ സിനിമാ സാധ്യതയായ കോണ്‍സപ്റ്റിലേക്ക് വരാനുളള കണ്ടന്റും വിഷയത്തിലുണ്ടെന്നാണ് പത്മിനി ധനേഷ് മൂവീ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നത്.

”’മാളികപ്പുറം”’കിടു ട്രൈലര്‍… ‘അയ്യപ്പന്റടുത്താണവന്റെ കളി…’2” ശബരിമല…! സംഭവം കൃത്യമാണ്…! കുട്ടിക്ക് മറ്റുളളവരുടെ പ്രേരണയാല്‍ ശബരിമലയും,അയ്യപ്പനെയും കാണാനുളള അതിയായ ആഗ്രഹം ഉണ്ടാവുകയും,അതിന് വേണ്ടി നടത്തുന്ന ശ്രമങളുമാണ്… ഒടുവില്‍ കലിയുഗവരദന്‍ അയ്യപ്പന്‍ നേരിട്ടവതരിച്ച് കുട്ടിയേം കൂട്ടി ശബരിമലയില്‍ ദര്‍ശ്ശനത്തിനെത്തുന്നൂ…
എന്നും തോനുന്നൂ.. മാലയിട്ടാല്‍ എല്ലാവരും അയ്യപ്പനല്ലേ എന്ന ഉണ്ണി മുകുന്ദന്റെ ഉത്തരത്തില്‍ നിന്നും… കുട്ടിയുടെ ചിത്രത്തില്‍ നിന്നും കിട്ടുന്ന സൂചനകള്‍… ചിത്രം പാന്‍ ഇന്ത്യ എന്ന പുതീയ സിനിമാ സാധ്യതയായ കോണ്‍സപ്റ്റിലേക്ക് വരാനുളള കണ്ടന്റും വിഷയത്തിലുണ്ടെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നാരായം, കുഞ്ഞിക്കൂനന്‍, മിസ്റ്റര്‍ ബട്‌ലര്‍ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്‍ ശശിശങ്കറിന്റെ മകനാണ് വിഷ്ണു ശശിശങ്കര്‍. ചിത്രത്തിന്റെ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നത് വിഷ്ണുവാണ്. അഭിലാഷ് പിള്ളയുടേതാണ് രചന. പത്താം വളവ്, നൈറ്റ് ഡ്രൈവ്, കടാവര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അഭിലാഷ് പിള്ള ഒരുക്കുന്ന തിരക്കഥയാണിത്. ഉണ്ണിമുകുന്ദനെ കൂടാതെ ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, സൈജു കുറുപ്പ്, രമേശ് പിഷാരടി, സമ്പത്ത് റാം, ശ്രീപഥ്, ദേവനന്ദ, ആല്‍ഫി പഞ്ഞിക്കാരന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.