നയൻതാരയുടെ വളർച്ചയ്ക്ക് കാരണം നവ്യ വേണ്ടെന്ന് വെച്ച ആ കഥാപാത്രങ്ങൾ! - മലയാളം ന്യൂസ് പോർട്ടൽ
Film News

നയൻതാരയുടെ വളർച്ചയ്ക്ക് കാരണം നവ്യ വേണ്ടെന്ന് വെച്ച ആ കഥാപാത്രങ്ങൾ!

navya about nayanthara

നയൻതാരയെ പരിചയം ഇല്ലാത്ത സിനിമ പ്രേമികൾ ചുരുക്കം ആണ്. തെന്നിന്ത്യന്‍ സിനിമകളില്‍ എല്ലാവരുടെയും പ്രീയപ്പെട്ട നായികയാണ് നയന്‍താര. തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നാണ് നയന്‍സിനെ വിശേഷിപ്പിക്കുന്നത്. സിനിമയില്‍ വന്ന് കാലം മുതല്‍ നിരവധി ഗോസിപ്പുകളിലും മറ്റും താരം ഇടം പിടിച്ചിരുന്നു. എന്നാല്‍ അതിനെ എല്ലാം മറികടന്ന് തനിക്ക് സിനിമയില്‍ സ്വന്തമായി ഒരു പേര് നേടി എടുത്തിരിക്കുകയാണ് താരം. ആരാധകപിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് നയന്‍താര. ലക്ഷക്കണക്കിന് ആരാധകർ ആണ് താരത്തിന് ഉള്ളത്. ഒരുപക്ഷെ നയൻതാരയെ പോലെ താരമൂല്യം ഉള്ള മറ്റൊരു നായികയും തെന്നിന്ത്യയിൽ ഇന്ന് കാണത്തില്ല എന്ന് തന്നെ പറയാം. ഇപ്പോൾ നവ്യ നായർ പറഞ്ഞ കുറച്ച് കാര്യങ്ങൾ ആണ് പ്രേക്ഷക ശ്രദ്ധ നെടുന്നത്.

നയൻതാര തമിഴിൽ അരങ്ങേറ്റം കുറിച്ച ചിത്രം ആയിരുന്നു അയ്യ. ശരത്ത് കുമാർ, നെപ്പോളിയൻ, നയൻതാര തുടങ്ങിയവർ ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളിൽ എത്തിയത്. അഞ്ച് കോടി രൂപ മുതൽ മുടക്കിൽ ആണ് ചിത്രം നിർമ്മിച്ചത്. നയൻതാര അരങ്ങേറ്റം കുറിച്ച ഈ തമിഴ് ചിത്രത്തിൽ  അഭിനയിക്കാൻ  ആദ്യം അവസരം ലഭിച്ചത് തനിക്ക് ആയിരുന്നുവെന്നും എന്നാൽ അന്ന് മലയാള ചിത്രത്തിൽ താൻ കൂടിതൽ ശ്രദ്ധിച്ചത് കൊണ്ട് ആ അവസരം വേണ്ട എന്ന് വെയ്ക്കുകയും ആയിരുന്നു എന്നുമാണ് നവ്യ നായർ പറഞ്ഞത്.

അതിനു ശേഷം നയൻതാര ഏറെ ശ്രദ്ധ നേടിയ ചിത്രം ആയിരുന്നു ചന്ദ്രമുഖി. രജനികാന്തിന് ഒപ്പം നായിക വേഷത്തിൽ ആണ് ചിത്രത്തിൽ നയൻതാര എത്തിയത്. എന്നാൽ ആ ചിത്രവും ആദ്യം എന്നെ തേടി എത്തിയത് ആയിരുന്നു എന്നും എന്നാൽ ഞാൻ അത് വേണ്ട എന്ന് വെയ്ക്കുകയുമായിരുന്നു നയൻതാര പറഞ്ഞു.

 

 

 

 

Trending

To Top