എന്റെ ജീവിതം ഒരു പ്രശ്നങ്ങളും ഇല്ലാത്ത ജീവിതമല്ല നടി നവ്യ നായർ !!

ഇഷ്ടമെന്ന ചിത്രത്തിലൂടെയായിരുന്നു നവ്യ നായര്‍ തുടക്കം കുറിച്ചത്. തുടക്കം മുതല്‍ത്തന്നെ താരത്തിന് ആരാധകര്‍ പിന്തുണയായിരുന്നു നല്‍കിയത്. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളായിരുന്നു ഈ താരത്തിന് ലഭിച്ചത്. വിവാഹത്തോടെയായിരുന്നു നവ്യ നായര്‍ സിനിമയില്‍ നിന്നും ഇടവേളയെടുത്തത്. ഇടയ്ക്ക്…

ഇഷ്ടമെന്ന ചിത്രത്തിലൂടെയായിരുന്നു നവ്യ നായര്‍ തുടക്കം കുറിച്ചത്. തുടക്കം മുതല്‍ത്തന്നെ താരത്തിന് ആരാധകര്‍ പിന്തുണയായിരുന്നു നല്‍കിയത്. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളായിരുന്നു ഈ താരത്തിന് ലഭിച്ചത്. വിവാഹത്തോടെയായിരുന്നു നവ്യ നായര്‍ സിനിമയില്‍ നിന്നും ഇടവേളയെടുത്തത്. ഇടയ്ക്ക് റിയാലിറ്റി ഷോയിലൂടെ തിരിച്ചുവരവ് നടത്തിയിരുന്നുവെങ്കിലും സിനിമയിലേക്കുള്ള തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. എന്നാൽ ദൃശ്യം എന്ന തെലുങ്ക് പതിപ്പിലൂടെ ആണ് സിനിമയിൽ താരം സജീവമാകുന്നത് എന്ന തരത്തിലുള്ള വാർത്തകളും ഇത് സ്‌തികരിക്കുന്ന ട്രൈലെർ മറ്റും പുറത്ത് ഇറങ്ങിയിരുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെക്കുന്ന പല പോസ്റ്റുകളും നിമിഷനേരം കൊണ്ടാണ് ശ്രദ്ധ നേടുന്നത്. ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് ഏറെ ശ്രദ്ധ നേടുന്നത്. വർഷങ്ങൾക്ക് മുൻപ് സിനിമ വിട്ടു നിന്നപ്പോൾ കുടുംബ ജീവിതത്തെക്കുറിച്ച് പറയുന്ന വീഡിയോ ആണിത്. വിവാഹ ജീവിതം സിനിമയിലും ഗോസ്സിപ്പിലും കാണുന്നത് പോലെ ഏറെ വികാര്യത നിറഞ്ഞതാണോ എന്ന അവതാരകന്റെ ചോദ്യത്തിലാണ് താരത്തിന്റെ മറുപടി. എല്ലാ മനുഷ്യരുടേയും പോലുള്ള ജീവിതമാണ് എന്റേത് ഒരു പ്രശ്നങ്ങളും ഇല്ലാത്ത ജീവിതം ആണെന്നൊന്നും ഞാൻ കള്ളം പറയുന്നില്ല. കുടുംബം ആയി ഒതുങ്ങിയപ്പോൾ എനിക്ക് ഒന്നും തന്നെ ചെയ്യാൻ ഇല്ലായിരുന്നു. എനിക്ക് പ്രചോദനം ആയ വെക്തി മഞ്ജു വാര്യർ ആണെന്നും നവ്യ അഭിമുഖത്തിൽ പറയുന്നുണ്ട്.