ആ പ്രണയം ഞാന്‍ മറന്നിട്ടില്ല..!! ഇപ്പോഴും മനസ്സില്‍ സൂക്ഷിക്കുന്ന പ്രണയത്തെ കുറിച്ച് നവ്യ നായര്‍..!!

വിവാഹ ശേഷം സിനിമാ രംഗത്ത് നിന്ന് ഇടവേള എടുത്ത മലയാളികളുടെ പ്രിയ നടി നവ്യാ നായര്‍ വീണ്ടും തിരിച്ചു വന്നിരിക്കുകയാണ്. മലയാള സിനിമയിലേക്കുള്ള തിരിച്ചു വരവിന് ശക്തമായ ഒരു കഥാപാത്രം തന്നെ നവ്യ തിരഞ്ഞെടുത്തു…

വിവാഹ ശേഷം സിനിമാ രംഗത്ത് നിന്ന് ഇടവേള എടുത്ത മലയാളികളുടെ പ്രിയ നടി നവ്യാ നായര്‍ വീണ്ടും തിരിച്ചു വന്നിരിക്കുകയാണ്. മലയാള സിനിമയിലേക്കുള്ള തിരിച്ചു വരവിന് ശക്തമായ ഒരു കഥാപാത്രം തന്നെ നവ്യ തിരഞ്ഞെടുത്തു എന്നതിനാണ് ആരാധകരുടെ ആദ്യത്തെ കൈയ്യടി. ഒരുത്തീ എന്ന സിനിമയിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് ശക്തമായൊരു തിരിച്ചു വരവ് നടത്തിയിരിക്കുന്നത്. മികച്ച പ്രക്ഷക പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്.

ഇതോടെ നവ്യാ നായരുടെ പുതിയ അഭിമുഖങ്ങളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ വെച്ച് തന്റെ പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി നവ്യാ നായര്‍. നന്ദനം സിനിമ നടക്കുന്ന സമയത്ത് നവ്യയ്ക്ക് ഒരു പ്രണയം ഉണ്ടായിരുന്നല്ലോ അത് മറന്നില്ലേ എന്ന അവതാരകന്റെ ചോദ്യത്തിനാണ് താരം മറുപടി നല്‍കിയിരിക്കുന്നത്.

നന്ദനത്തിന്റെ സമയത്ത് എന്നല്ല എനിക്ക് ലൈഫില്‍ പ്രണയം ഉണ്ടായിട്ടുണ്ട്. പക്ഷേ ഒരു പ്രണയവും ഞാന്‍ മറന്നിട്ടൊന്നും ഇല്ല. കാരണം, പ്രണയം അങ്ങനെ മറക്കാന്‍ ആര്‍ക്കും കഴിയില്ലെന്നാണ് എനിക്ക് തോന്നുന്നത്. ഞാനും മറന്നിട്ടില്ല. എന്റെ എല്ലാ പ്രണയങ്ങളും എനിക്ക് ഓര്‍മ്മയുണ്ട് എന്നാണ് താരം അഭിമുഖത്തില്‍ തുറന്ന് പറഞ്ഞത്. അതേസമയം, നടന്‍ ദിലീപിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ തനിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്നും താരം പറഞ്ഞിരുന്നു.

നടന് എതിരെ കോടതിയില്‍ കേസ് നടക്കവെ താന്‍ അതേ കുറിച്ച് ആധികാരികമായി സംസാരിക്കുന്നത് ശരിയല്ല എന്നാണ് നവ്യ തുറന്ന് പറയുന്നത്. താന്‍ എന്നും ആക്രമിക്കപ്പെട്ട തന്റെ സഹപ്രവര്‍ത്തകയ്ക്ക് ഒപ്പമാണെന്നും നവ്യ വ്യക്തമാക്കുന്നു.