പൃഥ്വിരാജിനോട് അന്നങ്ങനെ പറഞ്ഞതില്‍ നാണക്കേട് തോന്നുന്നു എന്ന് നവ്യ നായര്‍..!!

നന്ദനം എന്ന സിനിമയിലൂടെ തന്നെ പ്രേക്ഷക മനസ്സില്‍ ഇടം പിടിച്ച താര ജോഡികളാണ് പൃഥ്വിരാജും നവ്യ നായരും. 2002ല്‍ രഞ്ജിത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം ഇന്നും ആരാധകര്‍ക്ക് വളരെ ഇഷ്ടപ്പെട്ട സിനിമയാണ്. പൃഥ്വിരാജ് എന്ന…

നന്ദനം എന്ന സിനിമയിലൂടെ തന്നെ പ്രേക്ഷക മനസ്സില്‍ ഇടം പിടിച്ച താര ജോഡികളാണ് പൃഥ്വിരാജും നവ്യ നായരും. 2002ല്‍ രഞ്ജിത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം ഇന്നും ആരാധകര്‍ക്ക് വളരെ ഇഷ്ടപ്പെട്ട സിനിമയാണ്. പൃഥ്വിരാജ് എന്ന നടന്റെ അഭിനയ രംഗത്തിലേക്കുള്ള അരങ്ങേറ്റം കൂടിയായിരുന്നു ഈ സിനിമ. ചിത്രത്തില്‍ ബാലാമണി എന്ന കഥാപാത്രത്തെയാണ് നവ്യ അവതരിപ്പിച്ചത്.

പൃഥ്വിരാജിനോടൊപ്പം സിനിമ ചെയ്തിരുന്ന സമയത്തുണ്ടായ രസകരമായ അനുഭവങ്ങള്‍ പങ്കുവെക്കുന്ന നവ്യയുടെ വാക്കുകളാണ് ഇപ്പോള്‍ മലയാളികള്‍ ഏറ്റെടുത്തിരിക്കുന്നത്. നന്ദനം സിനിമയില്‍ പൃഥ്വിരാജിനൊപ്പം അഭിനയിക്കുമ്പോള്‍ എങ്ങനെ അഭിയിക്കണമെന്ന് അദ്ദേഹത്തിന് പറഞ്ഞുകൊടുത്തിട്ടുണ്ടെന്നും അത് ആലോചിക്കുമ്പോള്‍ ഇപ്പോള്‍ നാണക്കേട് ആണെന്നും നവ്യ നായര്‍ പറഞ്ഞു. പൃഥ്വിരാജ് ഇതേ കുറിച്ച് പൊതുവേദികളില്‍ തുറന്ന് പറഞ്ഞിട്ടുണ്ട്.

അറിയാതെ കൊച്ചായിരിക്കുമ്പോള്‍ ഞാന്‍ പറഞ്ഞുപോയതാണ്. അഭിനയത്തിന്റെ ബാലപാഠങ്ങളൊക്കെയായിരുന്നു ഞാന്‍ പറഞ്ഞുകൊടുത്തത്. ഓരോ ഡയലോഗ് പറയുമ്പോള്‍ അങ്ങനെ ചെയ്യണം ഇങ്ങനെ ചെയ്യണം എന്നൊക്കെയാണ് ഞാന്‍ പറഞ്ഞുകൊടുത്തത്. ഇന്ന് അതോര്‍ക്കുമ്പോള്‍ നാണക്കേട് തോന്നുന്നു’ നവ്യ പറഞ്ഞു.

ആദ്യം അഭിനയം പറഞ്ഞുകൊടുത്ത ആളെന്ന രീതിയില്‍ രാജു ചേട്ടന്‍ ഇപ്പോഴും അത് മറന്നിട്ടില്ല. ഒന്നും മറക്കാതെ എനിക്കിട്ട് താങ്ങികൊണ്ടിരിക്കുകയാണെന്നും നവ്യ കൂട്ടിച്ചേര്‍ത്തു. അതേസമയം, പത്ത് വര്‍ഷത്തോളമുള്ള ഇടവേളയ്ക്ക് ശേഷമാണ് നവ്യ ഒരുത്തീ എന്ന സിനിമിലൂടെ മലയാള സിനിമാ രംഗത്തേക്ക് തിരിച്ചെത്തിയിരിക്കുന്നത്.