സിനിമയിൽ ആദ്യ ഷോട്ടും, ആ ഫോട്ടോയും ഇന്നും കാണുമ്പോൾ ഞാൻ അറിയാതെ ചിരിച്ചു പോകും നവ്യ പറയുന്നു 

ഇഷ്ട്ടം എന്ന ചിത്രത്തിലൂടെ ആണ് നവ്യ സിനിമയിലേക്ക് എത്തിയത്, ഇപ്പോൾ താരം സിനിമയിൽ എത്തുന്നതിനുമുന്പുള്ള ആദ്യ ഫോട്ടോ ഷൂട്ടിനെ കുറിച്ചും, സിനിമയിലെ ആദ്യ ഷോട്ടിനെ കുറിച്ചും പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ…

ഇഷ്ട്ടം എന്ന ചിത്രത്തിലൂടെ ആണ് നവ്യ സിനിമയിലേക്ക് എത്തിയത്, ഇപ്പോൾ താരം സിനിമയിൽ എത്തുന്നതിനുമുന്പുള്ള ആദ്യ ഫോട്ടോ ഷൂട്ടിനെ കുറിച്ചും, സിനിമയിലെ ആദ്യ ഷോട്ടിനെ കുറിച്ചും പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്. ഞാൻ ആദ്യമായി സിനിയിൽ വന്നപ്പോൾ എടുത്ത ഫസ്റ്റ് ഷോട്ട് ഇഷ്ട്ടത്തിലെ ഒരു എസ്കലേറ്ററിൽ നിന്നും ഉയർന്നു വരുന്ന രംഗം ആയിരുന്നു.

അന്നാണ് ഞാൻ ജീവിതത്തിൽ ആദ്യമായി എസ്‌കലേറ്റർ കാണുന്നത്, അതുപോലെ ആദ്യമായി ഞാൻ ജീൻസ് ഇടുന്നതും ഈ ചിത്രത്തിന് വേണ്ടി ആയിരുന്നു, അന്ന്എന്റെ ഒരു ഫോട്ടോഷൂട്ട് ഉണ്ടായിരുന്നു, ആ ഒരു  ഫോട്ടോ  കാണുമ്പോൾ  ഇന്നും എനിക്ക് ചിരിവരും, അതുപോലെ ആ ഫസ്റ്റ് ഷോട്ടും. അന്ന് ഞാൻ ഇട്ട ജീന്സിനെ പിന്നിൽ ഒരുപാടു പിന്നുകൾ കുത്തിവെച്ചാണ് ഇട്ടത്, അത് ബീന എന്ന ചേച്ചിയുടെ ജീനസ് ആയിരുന്നു.

ചേച്ചി അന്ന് വലിയ ഒരാൾ ആയിരുന്നു,ഞാനോ പത്താം ക്ലാസ്സിൽ പഠിക്കുന്നു, ശരിക്കും നല്ല വത്യാസം ഉണ്ടായിരുന്നു, അതിൽ മുടി അഴിച്ചിട്ടു, കാലിന്മേൽ കാലൊക്കെ കയറ്റിവെച്ച , പിൻചെയ്ത് ജീൻസും, ടോപ്പും ധരിച്ചആയിരുന്നു ആദ്യ ഫോട്ടോഷൂട്ട് ഇന്നും ആദ്യ ഷോട്ടും, ഫോട്ടോയും കാണുമ്പോൾ എനിക്ക് ചിരിവരും നവ്യ പറയുന്നു.