വിനായകനെതിരെ കേസ് വേണ്ട! പിതാവ് ഉണ്ടായിരുന്നെങ്കിലും ഇത് തന്നെ പറയും, ചാണ്ടി ഉമ്മൻ  

അന്തരിച്ച മന്ത്രി ഉമ്മൻ ചാണ്ടിയെ സോഷ്യൽ മീഡിയിൽ അധിക്ഷേപിച്ച നടൻ വിനായകനെതിരെ കേസ് വേണ്ടെന്ന് മന്ത്രിയുടെ മകൻ ചാണ്ടി ഉമ്മൻ പറഞ്ഞു. തന്റെ പിതാവ് ഉണ്ടായിരുന്നെങ്കിലും ഇത് തന്നെയാകും അദ്ദേഹം പറയുന്ന മറുപടി എന്നും അദ്ദേഹ൦ പറഞ്ഞു. അത് വിനായകന്റെ വ്യക്തിപരമായ അഭിപ്രായം ആണ്, എന്നാൽ ഈ  സംഭവത്തിൽ നടനെ  പോലീസ്ചോ ദ്യം  ചെയ്യുമെന്നും പറയുന്നുണ്ട്.

മന്ത്രിയുടെ വിലാപ യാത്രക്കിടയിലായിരുന്നു നടൻ സോഷ്യൽ മീഡിയിൽ ലൈവ് പങ്കുവെച്ചത്, ആരാണ് ഉമ്മൻ ചാണ്ടി, എന്തിനാണ് ഈ മൂന്നു ദിവസം അവധി, എന്നിങ്ങനെ ആയിരുന്നു വിനായകൻ അധിക്ഷേപിച്ചു കൊണ്ട് സോഷ്യൽ മീഡിയിൽ ലൈവ് പങ്കുവെച്ചത്.

നടന്റെ ഈ ആരോപണങ്ങൾക്ക് ശേഷം സംസ്ഥാനം ആകെ പ്രതിഷേധം കത്തിപ്പടർന്നിരുന്നു, പ്രതിഷേധം ഉയരുന്നതിനു ശേഷമാണ് നടൻ തന്റെ വീഡിയോ സോഷ്യൽ മീഡിയിൽ നിന്നും നീക്കം ചെയ്യ്തിരുന്നത്, സംഭവത്തിൽ കോൺഗ്രസ് പ്രതിനിധികൾ പോലീസിൽ പരാതിപ്പെടുകയും ചെയ്യ്തു.