‘ഫിഫ ലോകകപ്പില്‍ എന്റെ മകനും അച്ഛനും’ വീഡിയോയുമായി നവ്യ നായര്‍

ആദ്യ ചിത്രങ്ങള്‍ കൊണ്ടുതന്നെ പ്രേക്ഷക മനസ്സ് കീഴടക്കാന്‍ നവ്യ നായര്‍ക്ക്‌ സാധിച്ചു. നന്ദനം, ഇഷ്ടം, മഴത്തുള്ളിക്കിലുക്കം തുടങ്ങിയ ചിത്രങ്ങള്‍ അതിനുദാഹരണമാണ്. കലാതിലകപട്ടം നേടി സിനിമയിലെത്തിയ ചുരുക്കം ചില താരങ്ങളില്‍ ഒരാളാണ് നവ്യ. വിവാഹശേഷം സിനിമയില്‍…

ആദ്യ ചിത്രങ്ങള്‍ കൊണ്ടുതന്നെ പ്രേക്ഷക മനസ്സ് കീഴടക്കാന്‍ നവ്യ നായര്‍ക്ക്‌ സാധിച്ചു. നന്ദനം, ഇഷ്ടം, മഴത്തുള്ളിക്കിലുക്കം തുടങ്ങിയ ചിത്രങ്ങള്‍ അതിനുദാഹരണമാണ്. കലാതിലകപട്ടം നേടി സിനിമയിലെത്തിയ ചുരുക്കം ചില താരങ്ങളില്‍ ഒരാളാണ് നവ്യ. വിവാഹശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്ത നവ്യ ‘സീന്‍ ഒന്ന് നമ്മുടെ വീട്’ എന്ന ചിത്രത്തിലൂടെ മടങ്ങിയെത്തി. പിന്നെയും ഇടവേളയില്‍ പ്രവേശിച്ച ശേഷം, അടുത്തിടെ ‘ഒരുത്തീ’യില്‍ നായികാവേഷം ചെയ്തു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം അടുത്തിടെയാണ് ഡാന്‍സ് സ്‌കൂള്‍ ആരംഭിച്ചത്.

Navya-nair21

ഇപ്പോഴിതാ തന്റെ അച്ഛനും മകന്‍ സായിയും ഫിഫ ലോകകപ്പ് വേദിയിലെത്തിയ വിഡിയോ പങ്കിട്ടിരിക്കുകയാണ് താരം. മകന്റെ സ്വന്തോഷമാണ് തനിക്ക് ഏറ്റവും വലുതെന്നും ഷൂട്ടിങ് തിരക്കായതിനാലാണ് ഇവര്‍ക്കൊപ്പം പോകാന്‍ സാധിക്കാതിരുന്നതെന്നും നവ്യ പറഞ്ഞു.

”ഫിഫ ലോകകപ്പില്‍ എന്റെ മകനും അച്ഛനും. എന്റെ ജീവിതം അവന്റെ സന്തോഷമാണ്. നിന്നെ ഞാന്‍ ഒരുപാട് സ്‌നേഹിക്കുന്നു. അമ്മ രാത്രി മുഴുവന്‍ ഷൂട്ടിലാണ്”. വീഡിയോയ്ക്ക് നവ്യ നല്‍കിയ തലക്കെട്ട് ഇങ്ങനെയായിരുന്നു. മകന്‍ സായി കൃഷ്ണയുമായുള്ള വീഡിയോകളും ചിത്രങ്ങളും നവ്യ നായര്‍ പങ്കുവയ്ക്കാറുണ്ട്. മകന്റെ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളും അടുത്തിടെയാണ് നവ്യ പങ്കുവച്ചത്.

 

View this post on Instagram

 

A post shared by Navya Nair (@navyanair143)

ദൃശ്യം കന്നഡ പതിപ്പില്‍ മീന അവതരിപ്പിച്ച റാണി എന്ന കഥാപാത്രം ചെയ്തത് നവ്യ നായരാണ്. വി. രവിചന്ദ്രന്‍ ആണ് ചിത്രത്തിലെ നായകന്‍.