എന്നെ ഇഷ്ടമല്ലെങ്കില്‍ എന്റെ സിനിമ കാണാതിരിക്കൂ! വെറുതെ കുറ്റം പറയുന്നതെന്തിന്? – നയന്‍താര

തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാറാണ് നയന്‍താര. മലയാള സിനിമയിലൂടെ സിനിമാ രംഗത്തേക്ക് വന്ന നയന്‍സ് ഇപ്പോള്‍ തെന്നിന്ത്യ അടക്കി വാഴുന്ന സൂപ്പര്‍സ്റ്റാറാണ്. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ പിറന്നാള്‍ ദിനം കുടുംബവും സുഹൃത്തുക്കളും ആരാധകരും കൊണ്ടാടിയത്. ആ…

തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാറാണ് നയന്‍താര. മലയാള സിനിമയിലൂടെ സിനിമാ രംഗത്തേക്ക് വന്ന നയന്‍സ് ഇപ്പോള്‍ തെന്നിന്ത്യ അടക്കി വാഴുന്ന സൂപ്പര്‍സ്റ്റാറാണ്. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ പിറന്നാള്‍ ദിനം കുടുംബവും സുഹൃത്തുക്കളും ആരാധകരും കൊണ്ടാടിയത്. ആ ദിവസത്തോട് അനുബന്ധിച്ച് നയന്‍സിന്റെ പഴയകാലത്തെ ഒരുപാട് വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും എത്തിയിരുന്നു.

അതില്‍ ഒരു വീഡിയോ ആണ് ഇപ്പോഴും സമൂഹമാധ്യമത്തില്‍ തരംഗമായിക്കൊണ്ടിരിക്കുന്നത്. അഭിമുഖത്തിലായാലും അവാര്‍ഡ് ഷോകളിലായാലും വളരെ മിതമായാണ് നയന്‍താര സംസാരിക്കാറുള്ളത്. അധികം മാധ്യമങ്ങള്‍ക്ക് മുന്നിലും താരം പ്രത്യക്ഷപ്പെടാറില്ല. സോഷ്യല്‍ മീഡിയയിലും സജീവമല്ല താരം. അത്രയും മിതത്വമായി സംസാരിക്കുന്ന നയന്‍സിന്റെ മറ്റൊരു മുഖമാണ് വൈറലായ ക്ലിപ്പിലൂടെ കാണുന്നത്. ഒരു പ്രമുഖ ചാനലിന് കൊടുത്ത അഭിമുഖത്തിലാണ് താരം ഗോസിപ്പുകള്‍ക്ക് എതിരെ ശക്തമായി പ്രതികരിക്കുന്നത് കാണുന്നത്. എന്നെ ഇഷ്ടമില്ലാത്തവര്‍ എന്തിനാണ് എന്റെ സിനിമകള്‍ കാണാന്‍ പോകുന്നത് എന്നായിരുന്നു നയന്‍താരയുടെ ചോദ്യം.ഇങ്ങനെ ആയിരുന്നു താരത്തിന്റെ വാക്കുകള്‍…എന്റെ സിനിമകള്‍ കാണുകയും വേണം, എന്നിട്ട് എന്നെ നോക്കി കുറ്റം പറയുകയും വേണം. വിമര്‍ശനങ്ങള്‍ ആവാം. നല്ല രീതിയിലുള്ള വിമര്‍ശനങ്ങളെ അംഗീകരിയ്ക്കുന്നു. അതിനപ്പുറം എന്റെ വേഷത്തെ കുറിച്ചും മറ്റും വിമര്‍ശിക്കാന്‍ എന്ത് അവകാശമാണ് നിങ്ങള്‍ക്കുള്ളത് എന്നൊക്കെ ചോദിച്ച് ക്ഷോഭിയ്ക്കുന്ന നയന്‍താരയെയാണ് വീഡിയോയില്‍ കാണുന്നത്.

വിവാദങ്ങളും ഗോസിപ്പുകളും വന്നാല്‍ എനിക്ക് തോന്നുമ്പോള്‍ മാത്രമേ പ്രതികരിക്കുകയുള്ളൂ, അല്ലാതെ ഒരക്ഷരം മിണ്ടില്ല എന്നും നടി പറയുന്നുണ്ട്. അന്ന് പറയാനുള്ളത് എല്ലാം പറഞ്ഞ് മറഞ്ഞതാണ് നയന്‍താര എന്നാണ് പ്രേക്ഷക വിലയിരുത്തല്‍, കാരണം അതിന് ശേഷം നയന്‍സ് അഭിമുഖങ്ങളില്‍ ഒന്നും തന്നെ അധികമായി പ്രത്യക്ഷപ്പെട്ടിരുന്നില്ല. മാധ്യമങ്ങള്‍ തന്നെ ആദ്യമേ തെറ്റായി ചിത്രീകരിച്ചു എന്നും അതിനാലാണ് മാറി നില്‍ക്കുന്നത് എന്നും നയന്‍സ് ഇതിന് മുന്‍പും വ്യക്തമാക്കിയിരുന്നു.