കോടികള്‍ മുടക്കി പോയസ് ഗാര്‍ഡനില്‍ ഫ്‌ളാറ്റ്, വിഘ്‌നേഷുമൊത്ത് ജീവിക്കാന്‍ നയന്‍താര

മലയാള സിനിമയിലൂടെ വളര്‍ന്ന് തെന്നിന്ത്യയുടെ താരറാണിയായ താരമാണ് നയന്‍താര. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെയായിരുന്നു നയന്‍താരയുടെ തുടക്കം. ഇതിനു ശേഷം മലയാളത്തിലെ സൂപ്പര്‍താരങ്ങളുടെ എല്ലാം നായികയായി താരം അഭിനയിച്ചു. പിന്നീട്…

മലയാള സിനിമയിലൂടെ വളര്‍ന്ന് തെന്നിന്ത്യയുടെ താരറാണിയായ താരമാണ് നയന്‍താര. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെയായിരുന്നു നയന്‍താരയുടെ തുടക്കം. ഇതിനു ശേഷം മലയാളത്തിലെ സൂപ്പര്‍താരങ്ങളുടെ എല്ലാം നായികയായി താരം അഭിനയിച്ചു. പിന്നീട് തമിഴില്‍ അരങ്ങേറ്റം കുറിച്ച താരത്തിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ശരത് കുമാര്‍ നായകനായ ചിത്രത്തില്‍ ആയിരുന്നു താരം ആദ്യമായി നായികയായി അഭിനയിച്ചത്. പിന്നീട് സാക്ഷാല്‍ സൂപ്പര്‍സ്റ്റാര്‍ നായകനായ ചന്ദ്രമുഖി എന്ന ചിത്രത്തില്‍ അദ്ദേഹത്തിന്റെ നായികയായി നയന്‍താര അഭിനയിച്ചു. ഗജിനി എന്ന ചിത്രത്തിലെ പ്രകടനമാണ് നടിയുടെ കരിയറില്‍ വഴിത്തിരിവായി മാറിയത്.


വിഘ്‌നേഷ് ശിവനുമൊക്കെ നാനും റൗഡി താന്‍ എന്ന ചിത്രം ചെയ്ത സമയത്താണ് ഇരുവരും പ്രണയത്തിലാകുന്നത്. ഇരുവരുടെയും വിവാഹ നിശ്ചയം ഔദ്യോഗികമായി കഴിഞ്ഞു. അടുത്ത സുഹൃത്തുക്കളും കുടുംബക്കാരും മാത്രം പങ്കെടുത്ത ലഘു ചടങ്ങ് ആയിരുന്നു ഇത്. അടുത്തുതന്നെ ഇവരുടെ വിവാഹം ഉണ്ടാകുമെന്നാണ് അറിയാന്‍ സാധിക്കുന്നത്.
ഇപ്പോഴിതാ കാമുകനുമൊത്ത് ജീവിക്കാന്‍ നയന്‍താര പുതിയ ഫ്‌ളാറ്റ് വാങ്ങിയിരിക്കുകയാണ്. തമിഴ്‌നാട്ടിലെ പോയിസ് ഗാര്‍ഡന്‍ എന്ന സ്ഥലത്താണ് താരത്തിന്റെ പുതിയ ഫ്‌ളാറ്റ്.
രജനീകാന്ത്, ധനുഷ്, മുന്‍ മുഖ്യമന്ത്രി ജയലളിത എന്നിവരുടെ വീട് ഇവിടെയാണ്. 4 ബി എച്ച് കെ അപ്പാര്‍ട്ട്‌മെന്റ് ആണ് താരം വാങ്ങിയിരിക്കുന്നത്. കോടികള്‍ നല്‍കിയാണ് താരം ഈ അപ്പാര്‍ട്ട്‌മെന്റ് സ്വന്തമാക്കിയത്. ഫ്‌ളാറ്റ് വാങ്ങിയതിന് താരത്തെ വിമര്‍ശിച്ചുകൊണ്ട് നിരവധി ആളുകളാണ് ഇപ്പോള്‍ രംഗത്തെത്തുന്നത്.