‘2016ല്‍ വിവാഹം കഴിഞ്ഞു’!!! വാടക ഗര്‍ഭധാരണ വിവാദത്തില്‍ നയന്‍താര; പറ്റിക്കുകയായിരുന്നെന്ന് ആരാധകര്‍

വാടക ഗര്‍ഭധാരണം വിവാദമാക്കിയവര്‍ക്ക് തകര്‍പ്പന്‍ മറുപടിയുമായി നടി നയന്‍താര. ആറ് വര്‍ഷങ്ങള്‍ക്ക് മുന്നേ തങ്ങള്‍ വിവാഹിതരായെന്നാണ് അന്വേഷണ സംഘത്തോട് നയന്‍താരയുടെ വിശദീകരണം. കഴിഞ്ഞ ഡിസംബറിലാണ് വാടക ഗര്‍ഭധാരണത്തിന് നടപടികള്‍ തുടങ്ങിയതെന്നും ഇരുവരും ആരോഗ്യ വകുപ്പിന്…

വാടക ഗര്‍ഭധാരണം വിവാദമാക്കിയവര്‍ക്ക് തകര്‍പ്പന്‍ മറുപടിയുമായി നടി നയന്‍താര. ആറ് വര്‍ഷങ്ങള്‍ക്ക് മുന്നേ തങ്ങള്‍ വിവാഹിതരായെന്നാണ് അന്വേഷണ സംഘത്തോട് നയന്‍താരയുടെ വിശദീകരണം. കഴിഞ്ഞ ഡിസംബറിലാണ് വാടക ഗര്‍ഭധാരണത്തിന് നടപടികള്‍ തുടങ്ങിയതെന്നും ഇരുവരും ആരോഗ്യ വകുപ്പിന് നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

ആറു വര്‍ഷം മുന്‍പ് തങ്ങള്‍ വിവാഹം റജിസ്റ്റര്‍ ചെയ്തിരുന്നുവെന്ന് നയന്‍താര വ്യക്തമാക്കുന്നു. ഇതോടെ വാടക ഗര്‍ഭധാരണത്തിലെ പുതിയ ഭേദഗതി ഇരുവരെയും ബാധിക്കുകയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞയാഴ്ചയാണ് തങ്ങള്‍ക്ക് ഇരട്ട ആണ്‍കുട്ടികള്‍ പിറന്നെന്ന് സന്തോഷം വിഘ്‌നേഷ് പങ്കുവച്ചത്. കുഞ്ഞുമക്കളുടെ കാലുകളില്‍ ഉമ്മ വയ്ക്കുന്ന ചിത്രവും പങ്കുവച്ചിരുന്നു.

പിന്നാലെ സൈബര്‍ ഇടം വലിയ ചര്‍ച്ചകള്‍ ഉയര്‍ന്നു. ഇക്കഴിഞ്ഞ ജൂണിലാണ് ഇരുവരും വിവാഹിതരായത്. അപ്പോള്‍ നാല് മാസം കൊണ്ട് കുഞ്ഞുങ്ങള്‍ പിറന്നതാണ് വിവാദമാകാന്‍ കാരണം. വാടക ഗര്‍ഭധാരണത്തിലൂടെയാണ് കുഞ്ഞുങ്ങള്‍ ഉണ്ടായതെന്ന് താരങ്ങളുടെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചിരുന്നു. പിന്നാലെ സംഭവത്തില്‍ നിയമ ലംഘനം നടന്നിട്ടുണ്ടെന്ന് ആരോപിച്ച് നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു. ഇതോടെയാണ് തമിഴ്‌നാട് ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചത്. നയന്‍താരയുടെ ബന്ധുതന്നെയാണ് കുഞ്ഞുങ്ങളെ പ്രസവിച്ചതെന്നാണ് റിപ്പോര്‍ട്ട്.

വാടകഗര്‍ഭധാരണ നിയമപ്രകാരം പരോപകാര ആവശ്യങ്ങള്‍ക്കോ അല്ലെങ്കില്‍ തെളിയിക്കപ്പെട്ട വന്ധ്യതയോ രോഗമോ അനുഭവിക്കുന്ന ദമ്പതികള്‍ക്കോ മാത്രമേ സറോഗസി അനുവദിക്കുന്നുള്ളൂ. വില്‍പ്പന, വേശ്യാവൃത്തി അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തിലുള്ള ചൂഷണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി വാടക ഗര്‍ഭധാരണം നിരോധിച്ചതായും നിയമഭേദഗതി പറയുന്നു.

മാത്രമല്ല, കുട്ടി ജനിച്ചുകഴിഞ്ഞാല്‍, ആ കുട്ടിയുടെ പൂര്‍ണ അവകാശം ആ ദമ്പതികള്‍ക്ക് മാത്രമാണ്. നിയമ പ്രകാരം വാടക ഗര്‍ഭധാരണത്തിലൂടെ ഒരു കുട്ടി ജനിക്കുന്നതിന് ദമ്പതികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റ് വാങ്ങണം.
NAYANTHARA (3)
ഭാര്യക്ക് 25-50 വയസിനും ഭര്‍ത്താവിന് 26-55 വയസിനും ഇടയിലാകണം പ്രായം.
ദമ്പതികള്‍ക്ക് പിറന്നതോ ദത്തെടുത്തതോ ആയ കുട്ടി ഉണ്ടാകരുത്. മാനസികമോ ശാരീരികമോ ആയ വൈകല്യമുള്ള ഒരു കുട്ടി, അല്ലെങ്കില്‍ ജീവന്‍ അപകടപ്പെടുത്തുന്ന അസുഖമോ ഉള്ള ഒരു കുട്ടിയുള്ള ദമ്പതികള്‍ക്കും മേല്‍പ്പറഞ്ഞ മാനദണ്ഡം ബാധകമല്ല.