ഹിന്ദി മണിമണിയായി പറഞ്ഞ് നയന്‍താര, വീഡിയോ

തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍ സ്റ്റാറാണ് നയന്‍താര. ബോളിവുഡിലേക്കും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് താരറാണി. കിങ്ഖാന്‍ ഷാരൂഖ് ഖാനൊപ്പമാണ് നയന്‍സിന്റെ ബോളിവുഡ് അരങ്ങേറ്റം. ഷാരൂഖ് ഖാനും നയന്‍സും ഒന്നിച്ച ജവാന്‍ തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ജവാന്‍ തിയ്യേറ്ററിലെത്തിയതിന് പിന്നാലെ താരറാണി…

തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍ സ്റ്റാറാണ് നയന്‍താര. ബോളിവുഡിലേക്കും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് താരറാണി. കിങ്ഖാന്‍ ഷാരൂഖ് ഖാനൊപ്പമാണ് നയന്‍സിന്റെ ബോളിവുഡ് അരങ്ങേറ്റം. ഷാരൂഖ് ഖാനും നയന്‍സും ഒന്നിച്ച ജവാന്‍ തിയ്യേറ്ററിലെത്തിയിരിക്കുകയാണ്.

ജവാന്‍ തിയ്യേറ്ററിലെത്തിയതിന് പിന്നാലെ താരറാണി ഹിന്ദി പറയുന്ന വീഡിയോ വൈറലായിരിക്കുകയാണ്. നയന്‍താര മണിമണിയായി ഹിന്ദി സംസാരിക്കുന്ന വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. ജവാന്റെ പ്രമോഷനെത്തിയ താരത്തിന്റെ വീഡിയോയാണ് വൈറലാകുന്നത്.

ബോളിവുഡ് നടിമാരേക്കാളും മനോഹരമായിട്ടാണ് നയന്‍സ് ഹിന്ദി സംസാരിക്കുന്നതെന്നാണ് കമന്റുകള്‍. മറ്റ് നടിമാര്‍ സംസാരിക്കുന്നതും ചേര്‍ത്തുള്ള വീഡിയോയാണ് ശ്രദ്ധേയമാകുന്നത്.

മലയാളിയാണ് നയന്‍താര. സിനിമാതാരമായതോടെ താരം തമിഴ്‌നാട്ടുകാരിയായി.
വിഘ്‌നേശ് ശിവനാണ് താരത്തിന്റെ ഭര്‍ത്താവ്. ഇരുവരും നയന്‍താരയുടെ അമ്മയെ കാണാന്‍ കേരളത്തിലേക്ക് വരാറുണ്ട്.
Nayanthara
ഷാരൂഖിനെയും നയന്‍താരയെയും പ്രധാന കഥാപാത്രമാക്കി ആറ്റ്‌ലീ സംവിധാനം ചെയ്ത ചിത്രമാണ് ജവാന്‍. വിജയ് സേതുപതിയാണ് ജവാനില്‍ വില്ലന്‍ കഥാപാത്രമായി എത്തിയത്. തിയ്യേറ്ററിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തില്‍ നയന്‍താരയുടെ പ്രതിഫലം 10 കോടി രൂപയായിരുന്നു. ഷാരൂഖ് ഖാന് 100 കോടിയും പ്രതിഫലമായി ലഭിച്ചിരുന്നു