ആ സൂപ്പർഹിറ്റ് ചിത്രത്തിൽ ആദ്യം നായികയായി പരിഗണിച്ചത് നയൻതാരയെ ആയിരുന്നു, പിന്നീടാണ് കാവ്യ എത്തുന്നത്

മലയാളത്തിലൂടെ അരങ്ങേറ്റം കുറിച്ച് പിന്നീട് തമിഴിൽ ലേഡി സൂപ്പർസ്റാർ ആയ നടിയാണ് നയൻതാര. ആദ്യകാല ചിത്രങ്ങളില്‍ നിന്നും ആരും ഇത്രയ്ക്കും ഇത്രയും വലിയ ഒരു താരപദവിയിലേക്ക് ഉയരുമെന്ന് ആരും വിചാരിച്ചുകാണില്ല. സംഭവ ബഹുലമായ നീണ്ട…

nayanthara-kavyamadhavn

മലയാളത്തിലൂടെ അരങ്ങേറ്റം കുറിച്ച് പിന്നീട് തമിഴിൽ ലേഡി സൂപ്പർസ്റാർ ആയ നടിയാണ് നയൻതാര. ആദ്യകാല ചിത്രങ്ങളില്‍ നിന്നും ആരും ഇത്രയ്ക്കും ഇത്രയും വലിയ ഒരു താരപദവിയിലേക്ക് ഉയരുമെന്ന് ആരും വിചാരിച്ചുകാണില്ല. സംഭവ ബഹുലമായ നീണ്ട ഒരു കരിയര്‍ തന്നെയാണ് നയന്‍താരക്ക് ഉള്ളത്. പ്രണയവും പരാജയവും ഗോസിപ്പും അങ്ങനെ നിരവധി നിരവധി പ്രശ്നങ്ങള്‍ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച്‌ ഇപ്പോള്‍ ഇന്ത്യയിലെതന്നെ ഏറ്റവും താരമൂല്യമുള്ള നായിക നടിമാരില്‍ ഒരാളായി മാറിയിരിക്കുന്നു. എന്നാല്‍ ഇപ്പോള്‍ സമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത് താരത്തിന് നഷ്ടപ്പെട്ട ഒരു സൂപ്പര്‍ ഹിറ്റ് മലയാളം ചിത്രത്തെക്കുറിച്ചാണ്. നയന്‍താരയെ നായികയായി ആദ്യം പരിഗണിച്ചിരുന്ന ആ ചിത്രത്തില്‍ പിന്നീട് നായികയായത് മലയാളത്തിലെ സൂപ്പര്‍ നായിക കാവ്യ മാധവനാണ്.

വിനയന്‍ സംവിധാനം ചെയ്ത 2002ല്‍ പുറത്തിറങ്ങിയ ‘ഊമപെണ്ണിന് ഉരിയാടപയ്യന്‍’ എന്ന ചിത്രത്തിലാണ് ഈ സംഭവം. ഈ അപൂര്‍വ സംഭവത്തെക്കുറിച്ച്‌ ചിത്രത്തിന്രെ സംവിധായകന്‍ വിനയന്‍ തന്നെയാണ് തുറന്നുപറഞ്ഞത്. അന്ന് നയന്‍താര ഡയാന എന്ന പേരിലാണ് അറിയപ്പെടുന്നത്. സിനിമയില്‍ സജീവമല്ലാതിരുന്ന നയന്‍താര അന്ന് ഒരു പുതുമുഖം ആയതുകൊണ്ടാണ് അവസരം ലഭിക്കാതെ പോയത്. നായികയ്ക്ക് വലിയ പ്രാധാന്യമുള്ള ചിത്രത്തില്‍ ഒരു പുതുമുഖ താരത്തെ പരീക്ഷിക്കാനുള്ള ധൈര്യം അണിയറപ്രവര്‍ത്തകര്‍ക്കും സംവിധായകനും ഇല്ലായിരുന്നു എന്നതാണ് വാസ്തവം.

2002 ലെ ഏറ്റവും മികച്ച വിജയം നേടിയ ചിത്രങ്ങളില്‍ മുന്‍പന്തിയില്‍ തന്നെ ഉണ്ടായിരുന്നു ‘ഉമ്മപെണ്ണിന് ഉരിയാടപയ്യന്‍’. മികച്ച പ്രകടനത്തിന് കാവ്യ മാധവന്‍ വലിയ പ്രശംസ ഏറ്റു വാങ്ങുകയും ചെയ്തിരുന്നു. ചിത്രത്തിലൂടെയാണ് നടന്‍ ജയസൂര്യയുടെ മലയാളസിനിമയിലേക്ക് വലിയ ചുവടുവെപ്പ് നടത്തുന്നത്. ഈ ചിത്രത്തിലെ തമിഴ് പതിപ്പിലും കാവ്യ മാധവന്‍ തന്നെയാണ് നായികയായെത്തിയത്. അന്ന് കാവ്യ മാധവന്‍ പരിഗണിക്കാതെ നയന്‍താരയെ തന്നെ ചിത്രത്തില്‍ പരിഗണിച്ചിരുന്നുവെങ്കില്‍ കൂടുതല്‍ മലയാള ചിത്രത്തില്‍ കൂടി നയന്‍താരയ്ക്ക് അഭിനയിക്കാന്‍ കഴിയുമായിരുന്നു.