ആഘോഷം തുടങ്ങിക്കഴിഞ്ഞു…ഉയരിനും ഉലഗത്തിനുമൊപ്പം ഓണം ആഘോഷിച്ച് നയന്‍സും വിഘ്‌നേഷും

തെന്നിന്ത്യയിലെ ഏറെ ആരാധകരുള്ള താരദമ്പതികളാണ് നയന്‍താരയും സംവിധായകന്‍ വിഘ്‌നേശ് ശിവനും. ഇത്തവണത്തെ ഓണം സ്‌പെഷ്യലാണ് താരങ്ങള്‍ക്ക്. കുഞ്ഞു മക്കളോടൊപ്പമുള്ള ആദ്യത്തെ ഓണമാണ് ഇത്തവണത്തേത്. ഇരട്ടക്കുട്ടികളായ ഉയിരിനൊപ്പവും ഉലഗത്തിനൊപ്പവും ആദ്യ ഓണം ആഘോഷിക്കുകയാണ് താരങ്ങള്‍. കുട്ടി…

തെന്നിന്ത്യയിലെ ഏറെ ആരാധകരുള്ള താരദമ്പതികളാണ് നയന്‍താരയും സംവിധായകന്‍ വിഘ്‌നേശ് ശിവനും. ഇത്തവണത്തെ ഓണം സ്‌പെഷ്യലാണ് താരങ്ങള്‍ക്ക്. കുഞ്ഞു മക്കളോടൊപ്പമുള്ള ആദ്യത്തെ ഓണമാണ് ഇത്തവണത്തേത്.

ഇരട്ടക്കുട്ടികളായ ഉയിരിനൊപ്പവും ഉലഗത്തിനൊപ്പവും ആദ്യ ഓണം ആഘോഷിക്കുകയാണ് താരങ്ങള്‍. കുട്ടി മുണ്ടുമുടുത്ത് സ്വര്‍ണമാലയും കയ്യില്‍ വളയുമിട്ട ഉയിരും ഉലഗവും സദ്യയുണ്ണാനായി ഇലയ്ക്ക് മുന്നിലിരിക്കുന്ന ചിത്രമാണ് വിഘ്‌നേഷ് പങ്കുവച്ചത്. കസവ് സല്‍വാര്‍ അണിഞ്ഞ് നയയന്‍സും കസവ് മുണ്ടുടുത്താണ് വിഗ്നേഷും ചിത്രത്തിലുള്ളത്.

‘ഉയിരിനും ഉലഗത്തിനുമൊപ്പമുള്ള ആദ്യ ഓണം. ഇവിടെ ആഘോഷം തുടങ്ങിക്കഴിഞ്ഞു. എല്ലാവര്‍ക്കും ഓണാശംസകള്‍’ എന്ന് പറഞ്ഞാണ് വിഘ്‌നേഷ് ചിത്രം പങ്കുവെച്ചത്. രണ്ടുമക്കള്‍ക്കും നയന്‍സും വിക്കിയും സദ്യ വരിക്കൊടുക്കുന്ന ചിത്രവും പങ്കുവച്ചിട്ടുണ്ട്.

‘ഞങ്ങളുടെ വളരെ മനോഹരവുമായ ജീവിതത്തില്‍ നിന്ന് എല്ലാവര്‍ക്കും ഓണാശംസകള്‍ നേരുന്നു, എന്റെ ഉയിര്‍, ഉലഗിനൊപ്പമുള്ള ഓണാഘോഷങ്ങള്‍ ഇവിടെ ആരംഭിക്കുന്നു,’ എന്നും വിക്കി കുറിച്ചു.

നിരവധിപേരാണ് ചിത്രത്തിന് താഴെ സ്‌നേഹവും ഓണാശംസകളും നേരുന്നത്. ഇതുവരെയും കുഞ്ഞുങ്ങളുടെ മുഖം വ്യക്തമാകുന്ന ചിത്രം പങ്കുവച്ചിട്ടില്ല. മക്കളുടെ മുഖം കാണിക്കുമോ എന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്. ഉയിര്‍ രുദ്രൊനില്‍ എന്‍ ശിവന്‍, ഉലക് ദൈവക് എന്‍ ശിവന്‍ എന്നാണ് കുട്ടികളുടെ യഥാര്‍ഥ പേര്.

2022 ജൂണ്‍ ഒന്‍പതിനാണ് തെന്നിന്ത്യ കാത്തിരുന്ന ആഢംബര വിവാഹം നടന്നത്. ഒക്ടോബറിലാണ് ഇരുവരും ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായത്. വളരെ സസ്‌പെന്‍സായിട്ടാണ് താരങ്ങള്‍ കുഞ്ഞുങ്ങള്‍ പിറന്ന സന്തോഷം അറിയിച്ചത്. വാടകഗര്‍ഭധാരണത്തിലൂടെയാണ് വിവാഹം കഴിഞ്ഞ് ആറ് മാസമായപ്പോഴേക്കും കുഞ്ഞുങ്ങള്‍ എത്തിയത്.

 

View this post on Instagram

 

A post shared by Vignesh Shivan (@wikkiofficial)