അപ്രതീക്ഷിതമായി പനമ്പിള്ളി നഗറിലെ റെസ്റ്റോറന്റില്‍ എത്തി നയന്‍സും വിക്കിയും; താരങ്ങള്‍ ഓര്‍ഡര്‍ ചെയ്തത് ഇവയൊക്കെ

ആരാധകര്‍ വളരെ ആകാംക്ഷയോടെ കാത്തിരുന്ന താര വിവാഹമായിരുന്നു നയന്‍താര- വിഘ്നേഷ് ശിവന്‍ വിവാഹം. ഇരുവരും വിവാഹശേഷം കേരളത്തിലെത്തിയിരിക്കുകയാണ്. വിവാഹശേഷം അമ്മയെ കാണാനായാണ് നയന്‍താരയും വിഘ്‌നേഷും കേരളത്തിലെത്തിയത്. അമ്മയുടെ അനുഗ്രഹം തേടിയാണ് രണ്ടാളും കൊച്ചിയിലെത്തിയത്. അമ്മയ്ക്കൊപ്പം ഇഷ്ടം ഭക്ഷണം കഴിക്കാനായി കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ പനമ്പിള്ളി നഗറിലെ മന്ന റെസ്റ്റോറന്റില്‍ നയന്‍താരയും വിഘ്‌നേഷും എത്തി. ഒരു മണിക്കൂറോളം ഇവിടെ സമയം ചെലവഴിച്ചു.

അപ്രതീക്ഷിതമായി എത്തിയ താരങ്ങളെ കണ്ടു റെസ്റ്റോറന്റ് ഉടമയെയും ജീവനക്കാരെയുമെല്ലാം ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പിന്നീട് ഇഷ്ടഭക്ഷണങ്ങള്‍ വിളമ്പാന്‍ മത്സരിക്കുകയായിരുന്നു. ഈ റെസ്റ്റോറന്റില്‍ തന്നെ എത്താനും കാരണമുണ്ട്.

നയന്‍താരയുടെ കൊച്ചിയിലെ ഫ്ലാറ്റിലേക്ക് ഇവിടെ നിന്ന് നേരത്തെയും ഭക്ഷണങ്ങള്‍ ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്. ഭക്ഷണം കഴിച്ച് ഇഷ്ടപ്പെട്ട ശേഷമാണ് താര ദമ്ബതിമാര്‍ റെസ്റ്റോറന്റിലേക്ക് നേരിട്ട് എത്തിയത്. ചിക്കന്‍ കൊണ്ടാട്ടം, പൊറോട്ടയും ചിക്കന്‍ റോസ്റ്റും, നെയ്പ്പത്തിരി, മടക്ക് ചപ്പാത്തി, കല്ലുമ്മക്കായ് നിറച്ചത്, ചിക്കന്‍ 65, ബീഫ് നാടന്‍ ഫ്രൈ, നെയ്മീന്‍ മുളകിട്ടത്, പ്രൊണ്‍സ് & നെയ്മീന്‍ തവ ഫ്രൈ, മന്ന സ്പെഷ്യല്‍ മുഹബത്ത് ടീ എന്നിവയൊക്കെയാണ് ഇവര്‍ ഓര്‍ഡര്‍ ചെയ്തത്.

വിഘ്നേഷ് ശിവന്‍ സംവിധാനം ചെയ്ത നാനും റൗഡിതാന്‍ എന്ന ചിത്രത്തിലെ സെറ്റില്‍ വെച്ചാണ് നയന്‍ താരയും വിഘ്നേഷും അടുപ്പത്തിലാവുന്നത്. നയന്‍താരയായിരുന്നു വിഘ്നേഷിന്റെ ചിത്രത്തിലെ നായിക. അങ്ങനെ തുടങ്ങിയ സ്നേഹബന്ധമാണ് ഇപ്പോള്‍ വിവാഹത്തിലെത്തിയത്.

Previous articleപ്രേക്ഷകർക്ക് ബഹളം ഉണ്ടാക്കുന്നവരെ ആണോ ഇഷ്ട്ടം ? തല പുകഞ്ഞുകൊണ്ടു റോൺസൺ!!
Next articleഎന്റെ ചന്തു ഗര്‍ഭിണിയാണ് സന്തോഷമടക്കാനാകാതെ ടോഷ് ക്രിസ്റ്റി