17 ാമത് ചിത്രം പ്രഖ്യാപിച്ച് ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സ്

ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ 17 ാമത് ചിത്രം പ്രഖ്യാപിച്ചു. ആദ്യമായി സംവിധാന രംഗത്തേക്ക് നടന്‍ ഓസ്റ്റിന്‍ ഡാന്‍ തോമസ് .! മലയാള സിനിമാ നിര്‍മ്മാണ രംഗത് ഈ ചെറിയ കാലയളവില്‍ തന്നെ തങ്ങളുടെതായ സ്ഥാനമുറപ്പിച്ച…

ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ 17 ാമത് ചിത്രം പ്രഖ്യാപിച്ചു. ആദ്യമായി സംവിധാന രംഗത്തേക്ക് നടന്‍ ഓസ്റ്റിന്‍ ഡാന്‍ തോമസ് .! മലയാള സിനിമാ നിര്‍മ്മാണ രംഗത് ഈ ചെറിയ കാലയളവില്‍ തന്നെ തങ്ങളുടെതായ സ്ഥാനമുറപ്പിച്ച ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‌സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ നിര്‍മ്മിക്കുന്ന 17 മത്തെ ചിത്രം അന്നൗണ്‍സ് ചെയ്തു.!

തല്ലുമാലയിലും അതിന് മുന്‍പ് വിജയ് സൂപ്പറും പൗര്‍ണ്ണമിയും എന്ന ജിസ് ജോയ് പടത്തിലും പ്രധാന കാഥാപാത്രങ്ങളില്‍ എത്തിയ ഓസ്റ്റിന്‍ ഡാന്‍ തോമസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തല്ലുമാലയില്‍ എഡിറ്റര്‍ ആയിരുന്ന നിഷാദ് യൂസഫ് ആണ് ചിത്രത്തിന്റെ കഥയും തിരകഥയും സംഭാഷണവും നിര്‍വ്വഹിക്കുന്നത്. ജിംഷി ഖാലിദ് ക്യാമറ കൈകാര്യം ചെയ്യുന്ന ഈ ചിത്രത്തിന്റെ മറ്റു താരങ്ങളെ കുറിച്ചോ അണിയറ പ്രവര്‍ത്തകര്‍ ആരൊക്കെയാണെന്നോ തുടങ്ങിയ കാര്യങ്ങള്‍ യാതൊന്നും തന്നെ ഇപ്പോള്‍ പുറത്തു വന്നിട്ടില്ല.