നയൻതാര 10 കോടിയുടെ പരസ്യം ഉപേക്ഷിച്ചതിന്റെ കാരണം കേട്ട് ഞെട്ടലോടെ ആരാധകർ

ഒരു സിനിമയിൽ അഭിനയിക്കുന്നതിന് നയൻതാരയ്ക്ക് ലഭിച്ച വലിയ പ്രീതിഫലം 6 കോടി രൂപയാണ്. ഇപ്പോൾ 10 കോടി രൂപ വാഗ്ദാനവുമായി എത്തിയ പരസ്യ ചിത്രം വേണ്ടെന്നു വെച്ചിരിക്കുകയാണ് നടി നയൻ‌താര. ചെന്നൈയിലെ പ്രമുഖ വസ്ത്രവ്യാപാരിയുടെ…

ഒരു സിനിമയിൽ അഭിനയിക്കുന്നതിന് നയൻതാരയ്ക്ക് ലഭിച്ച വലിയ പ്രീതിഫലം 6 കോടി രൂപയാണ്. ഇപ്പോൾ 10 കോടി രൂപ വാഗ്ദാനവുമായി എത്തിയ പരസ്യ ചിത്രം വേണ്ടെന്നു വെച്ചിരിക്കുകയാണ് നടി നയൻ‌താര.

ചെന്നൈയിലെ പ്രമുഖ വസ്ത്രവ്യാപാരിയുടെ പരസ്യ ചിത്രത്തോടാണ് താരം അഭിനയിക്കാൻ പറ്റില്ലെന്ന് പറഞ്ഞത്. തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർനെ തന്നെ തന്റെ പരസ്യത്തിൽ നായികയായി വേണമെന്നും പ്രീതിഭലം എത്ര കൂടിയാലും അതൊന്നും പ്രശ്നമല്ല എന്നുമാണ് ഉടമ അറിയിച്ചത്. പക്ഷെ പ്രോജെക്ടിനെക്കുറിച്ച് കേട്ടതും നയൻ‌താര പറ്റില്ലെന്ന് പറഞ്ഞു. തമിഴിലെ മുൻനിര നായികാമാരൊക്കെ വസ്ത്രശാലയുടെ മോഡലുകളായി ഉടമയ്‌ക്കൊപ്പം പരസ്യ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് നയൻതാരയെയും ഉടമ പരസ്യത്തിനായി സമീപിച്ചത്. സിനിമകൾക്കപ്പുറം പരസ്യങ്ങൾക്ക് തലവെക്കാത്ത ആളായിരുന്നു നയൻ‌താര. അടുത്തിടെയാണ് താരം ഒര് പരസ്യത്തിൽ എത്തുന്നത്. അതിനു പിന്നാലെയാണ് വസ്ത്രവ്യാപാരി വൻ ഓഫറുമായി രംഗത്തെത്തുന്നത്. തന്നെക്കാണാൻ ആഗ്രഹം ഉള്ളവർ താൻ അഭിനയിച്ച സിനിമകൾ കണ്ടാൽ മതിയെന്നുമാണ് നയന്താരയുടെ മറുപടി. അതേ സമയം വസ്ത്രശാല ഉടമയ്‌ക്കൊപ്പം അഭിനയിക്കുന്നത് തന്റെ നായികപട്ടത്തെ ബാധിക്കും എന്ന വാർത്തയാണ് പുറത്തു വരുന്നത്.