പ്രണയ വിവാഹം ആണ്, മനസ്സ് തുറന്നു സത്യ എന്ന നീനു!

‘സത്യ എന്ന പെൺകുട്ടി’ പരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് നീനു. സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്യുന്ന പരമ്പര വളരെ പെട്ടന്ന് തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. അൽപ്പം വ്യത്യസ്തമായ പ്രമേയവുമായി എത്തിയ പരമ്പരയ്ക്ക്…

Neenu about marriage

‘സത്യ എന്ന പെൺകുട്ടി’ പരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് നീനു. സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്യുന്ന പരമ്പര വളരെ പെട്ടന്ന് തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. അൽപ്പം വ്യത്യസ്തമായ പ്രമേയവുമായി എത്തിയ പരമ്പരയ്ക്ക് വളരെ വേഗത്തിൽ തന്നെ ആരാധകരെ സ്വന്തമാക്കാൻ കഴിഞ്ഞിരുന്നു. പരമ്പരയിൽ ആൺകുട്ടിയുടെ തന്റേടവുമായി എത്തുന്ന സത്യ എന്ന പെൺകുട്ടി വളരെ വേഗത്തിൽ തന്നെ പ്രേഷകരുടെ മനസ്സിൽ ഇടം നേടിയിരുന്നു. സത്യയുടെ ജീവിതവും പ്രണയവും എല്ലാമാണ് സീരിയലിൽ പറയുന്നത്. ഒരുകാലത്ത് മിനിസ്ക്രീൻ പ്രേഷകരുടെ മനം കവർന്ന രസ്നയുടെ സഹോദരികൂടിയാണ് നീനു. ഇപ്പോൾ തന്റെ വിവാഹത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് താരം.

വിവാഹത്തെ കുറിച്ച് ഇപ്പോഴെങ്ങും ചിന്തിക്കുന്നതെ ഇല്ല എന്നാണ് വിവാഹവാർത്തയോട് നീനു പ്രതികരിച്ചത്. എന്നാൽ വിവാഹം കഴിക്കുക ആണെങ്കിൽ അത് പ്രണയ വിവാഹം ആയിരിക്കും എന്നും താരം പറഞ്ഞു. പ്രണയ വിവാഹം ആണ് എപ്പോഴും നല്ലത്. പരസ്പ്പരം മനസ്സിലാക്കി തങ്ങളുടെ ജീവിതപങ്കാളി ആകാൻ കഴിയുന്ന ആളാണോ എന്ന് മനസ്സിലാക്കിയതിന് ശേഷം വിവാഹം കഴിക്കുന്നതാണ് നല്ലതെന്നാണ് എനിക്ക് തോന്നുന്നത് എന്നും നീനു പറഞ്ഞു. എന്നാൽ ഇപ്പോൾ തനിക്ക് പ്രണയം ഇല്ല എന്നും താരം കൂട്ടിച്ചേർത്തു. എന്നാൽ തന്റെ പങ്കാളി എങ്ങനെ ഉള്ള ആൾ ആയിരിക്കണം എന്ന കാഴ്ചപ്പാടും തനിക്ക് ഇപ്പോൾ ഇല്ല എന്നും വിവാഹത്തെ കുറിച്ച് ചിന്തിച്ച് തുടങ്ങുമ്പോൾ മാത്രം അത്തരം കാഴ്ചപ്പാടുകളെ കുറിച്ച് ആലോചിച്ചാൽ മതിയല്ലോ എന്നുമാണ് താരം പ്രതികരിച്ചത്.

പാരിജാതം എന്ന ഒറ്റ പരമ്പരയിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥാനം നേടിയ താരമാണ് നീനുവിന്റെ സഹോദരിയായ രസ്ന ഇപ്പോൾ.  പരമ്പരയിൽ ഇരട്ട വേഷത്തിൽ ആണ് താരം എത്തിയത്. രസ്ന അവതരിപ്പിച്ച അരുണ, സീമ കഥാപാത്രങ്ങൾ ഇന്നും മിനിസ്ക്രീൻ പ്രേഷകരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. മിനിസ്‌ക്രീനിൽ മാത്രമല്ല ബിഗ് സ്ക്രീനിലും തന്റെ സാന്നിധ്യം രസ്ന അറിയിച്ചിട്ടുണ്ട്. എന്നാൽ ബിഗ് സ്‌ക്രീനിൽ തിളങ്ങാൻ താരത്തിന് അധികം നല്ല അവസരം ലഭിച്ചില്ല. എന്നാൽ താരം ഇപ്പോൾ രസ്ന എന്ന പേര് ഉപേക്ഷിച്ച് സാക്ഷി എന്ന പേര് സ്വീകരിച്ച് ഭർത്താവിനും രണ്ടു മക്കൾക്കും ഒപ്പം സന്തോഷകരമായ കുടുംബജീവിതം നയിക്കുകയാണ്.