നേര്‍ച്ചപ്പെട്ടിക്കെതിരെ പ്രവര്‍ത്തിക്കുന്നത് ആരെന്നറിയാതെ കുഴങ്ങി അണിയറ പ്രവര്‍ത്തകര്‍

ബാബുജോണ്‍ കൊക്കാവയല്‍ സംവിധാനം ചെയ്യുന്ന ചിത്രമായ നേര്‍ച്ചപ്പെട്ടിക്കെതിരെ സാമൂഹിക വിരുദ്ധരുടെ കടന്നാക്രമണം. ചിത്രത്തിന്റെ പോസ്റ്ററുകള്‍ കീറുകയും ഫ്‌ലക്‌സ് ബോര്‍ഡുകള്‍ നശിപ്പിക്കുകയാണ് ഒരു കൂട്ടം ആളുകള്‍. എന്തിനാണ് ഇവര്‍ ഇങ്ങനെ ചെയ്യുന്നത് എന്ന് മനസ്സിലാവുന്നില്ല എന്നാണ്…

ബാബുജോണ്‍ കൊക്കാവയല്‍ സംവിധാനം ചെയ്യുന്ന ചിത്രമായ നേര്‍ച്ചപ്പെട്ടിക്കെതിരെ സാമൂഹിക വിരുദ്ധരുടെ കടന്നാക്രമണം. ചിത്രത്തിന്റെ പോസ്റ്ററുകള്‍ കീറുകയും ഫ്‌ലക്‌സ് ബോര്‍ഡുകള്‍ നശിപ്പിക്കുകയാണ് ഒരു കൂട്ടം ആളുകള്‍. എന്തിനാണ് ഇവര്‍ ഇങ്ങനെ ചെയ്യുന്നത് എന്ന് മനസ്സിലാവുന്നില്ല എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. മലയാള സിനിമയില്‍ ഇതുവരെ ചര്‍ച്ച ചെയ്യപ്പെടാത്ത ഒരു വിഷയമാണ് നേര്‍ച്ചപ്പെട്ടി എന്ന സിനിമ മുന്നോട്ടുവെക്കുന്ന ആശയം. സിനിമയുടെ പേര് കേട്ടിട്ടാണോ ആളുകള്‍ ഇങ്ങനെ പ്രതികരിക്കുന്നതെന്ന സംശയമുണ്ട് എന്ന് സംവിധായകന്‍ പറഞ്ഞു. കണ്ണൂര്‍,ഇരിട്ടി മേഖല യി ലുള്ള ബോര്‍ഡുകള്‍ ആണ് തകര്‍ക്കപ്പെട്ടത്. സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ഒരു സംഘം ആളുകള്‍ എത്തുകയും ഷൂട്ടിങ് തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ പരാതി പെടുകയും അവിടെ വെച്ചുണ്ടാക്കിയ ഒത്തു തീര്‍പ്പു പ്രകാരം നഷ്ടപരിഹാരം കൊടുത്തു കേസ് തീര്‍ത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും പ്രചാരണ ബോര്‍ഡുകള്‍ തകര്‍ക്കപ്പെട്ടിരിക്കുന്നു.

മലയാളത്തില്‍ ആദ്യമായാണ് ഒരു കന്യാസ്ത്രി നായികയായി സിനിമ ഇറങ്ങുന്നത്. അതുകൊണ്ടു തന്നെയാണ് നേര്‍ച്ചപ്പെട്ടി എന്ന ചിത്രം ചിത്രീകരണ സമയത്ത് തന്നെ ശ്രദ്ധേയമായത്. ചിത്രം പൂര്‍ത്തിയായി പ്രദര്‍ശനത്തിനു ഒരുങ്ങുകയാണ്. ഇതേ സമയം ചിത്രത്തിനെതിരേ ചില വിമര്‍ശനങ്ങള്‍ വന്നത് വിവാദമായിരുന്നു. ക്രൈസ്തവസഭയിലെ ചില പ്രത്യേക വിഷയങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന നേര്‍ച്ചപ്പെട്ടിയെന്ന സിനിമ കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് ബാബു ജോണാണ്. കണ്ണൂരും പരിസര പ്രദേശങ്ങളിലുമായി പൂര്‍ത്തിയായ ചിത്രം കുടിയേറ്റ ക്രിസ്ത്യന്‍ മേഖലയുടെ പശ്ചാത്തലത്തില്‍ ഒരു കന്യാസ്ത്രീയെ നായികയാക്കി ഒരുക്കിയതാണ്. ഇതിനോടകം തമിഴിലും മലയാളത്തിലും നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച നൈറാ നിഹാര്‍ ആണ് നായിക. റോയല്‍ എന്‍ഫീല്‍ഡിന്റയും അദാനി ഗ്രൂപ്പിന്റെയുമൊക്കെ നാഷണല്‍ ലെവലിലുള്ള പരസ്യ ചിത്രങ്ങളിലൂടെ വളരെ പെട്ടന്ന് പോപ്പുലറായ , ഫാഷന്‍ ഷോ രംഗത്ത് പെട്ടന്ന് ഉയര്‍ന്നുവന്ന അതുല്‍ സുരേഷാണ് നായകന്‍.

ഇവരെക്കൂടാതെ ഉദയകുമാര്‍ , ശ്യാം കൊടക്കാട്, മോഹന്‍ തളിപ്പറമ്പ, ഷാജി തളിപ്പറമ്പ, മനോജ് നമ്പ്യാര്‍ വിദ്യന്‍ കനകത്തിടം,പ്രസീജ് കുമാര്‍ , സദാനന്ദന്‍ ചേപ്പറമ്പ്, രാജീവ് നടുവനാട് , സിനോജ്
മാക്‌സ് , ജയചന്ദ്രന്‍ പയ്യന്നൂര്‍, നസീര്‍ കണ്ണൂര്‍,ശ്രീവേഷ്‌കര്‍ , ശ്രീഹരി, പ്രഭു രാജ്, സജീവന്‍ പാറക്കണ്ടി, റെയ്‌സ് പുഴക്കര , ബിജു കല്ലുവയല്‍, മാസ്റ്റര്‍ ധ്യാന്‍ കൃഷ്ണ, പ്രസീത അരൂര്‍, രേഖാ സജിത്, വീണ, അഹല്യ,അശ്വനി രാജീവന്‍ , അനഘ മുകുന്ദന്‍ , ജെയിന്‍, പ്രബുദ്ധ സനീഷ് ,ശ്രീ കലാ രതി ഇരിട്ടി എന്നിവരും വേഷമിടുന്നു. ബാബു ജോണിന്റെ കഥയക്ക് സുനില്‍ പുല്ലോട് ഷാനി നിലാമറ്റം എന്നിവര്‍ തിരക്കഥയൊരുക്കി. ക്യാമറ : റഫീഖ് റഷീദ്, കലാസംവിധാനം: ബാലകൃഷ്ണന്‍ കൈതപ്രം , മേക്കപ്പ്: ജയന്‍ ഏരുവേശി , എഡിറ്റര്‍ സിന്റോ ഡേവിഡ്, സംഗീതം ..: ജോജി തോമസ്,അസോസിയേറ്റ് ഡയറക്ടര്‍ : മനോജ് നമ്പ്യാര്‍ , പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ഉദയകുമാര്‍ , സ്റ്റില്‍: വിദ്യന്‍ കനകത്തിടം, പി .ആര്‍ .ഓ. സുനിത സുനില്‍