ഹാസ്യതാരം ബോണ്ടാ മണി അന്തരിച്ചു

പ്രമുഖ ഹാസ്യ നടന്‍ ബോണ്ടാ മണി (60) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ ഒരുവര്‍ഷത്തോളമായി ചികിത്സയില്‍ ആയിരുന്നെന്നാണ് റിപ്പോര്‍ട്ട്. വീട്ടില്‍ ബോധരഹിതനായി വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍…

പ്രമുഖ ഹാസ്യ നടന്‍ ബോണ്ടാ മണി (60) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ ഒരുവര്‍ഷത്തോളമായി ചികിത്സയില്‍ ആയിരുന്നെന്നാണ് റിപ്പോര്‍ട്ട്. വീട്ടില്‍ ബോധരഹിതനായി വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു.

ശ്രീലങ്കന്‍ സ്വദേശിയാണ് ബോണ്ട മണി. 1991-ല്‍ ഭാഗ്യരാജ് സംവിധാനം ചെയ്ത ‘പൗനു പൗനൂതന്‍’ എന്ന ചിത്രത്തിലൂടെയാണ് താരം കോളിവുഡിലേക്ക് എത്തിയത്. ശേഷം ചെറിയ വേഷങ്ങളില്‍ തുടങ്ങി ഹാസ്യ നടനായി പ്രശസ്തനായി. ‘സുന്ദര ട്രാവല്‍സ്’, ‘മരുത മല’, ‘വിന്നര്‍’, ‘വേലായുധം’, ‘സില്ല’ തുടങ്ങിയവ ശ്രദ്ധേയമായ ചിത്രങ്ങളാണ്. 2019ല്‍ പുറത്തിറങ്ങിയ ‘തനിമൈ’ എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.

മുന്‍പ് താരം ചികിത്സാ ചെലവുകള്‍ക്കായി ബുദ്ധിമുട്ടുന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. സഹായം അഭ്യര്‍ത്ഥിച്ച് നടന്‍ തന്നെ രംഗത്തെത്തിയിരുന്നു. നടന്‍ വിജയ് സേതുപതി താരത്തിന് ഒരുലക്ഷം രൂപ നല്‍കിയിരുന്നു. വടിവേലുവും ചികിത്സ സഹായം ഉറപ്പ് നല്‍കിയിരുന്നു. ഇരു വൃക്കകളും തകരാറിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇരു വൃക്കകളും തകരാറിലായതിനാല്‍ മാസത്തിലൊരിക്കല്‍ ഡയാലിസിസിന് വിധേയനായിരുന്നു.