റിയല്‍ ലൈഫ് സ്‌ക്വിഡ് ഗെയിമുമായി നെറ്റ്ഫ്‌ലിക്‌സ്; വിജയികളെ കാത്തിരിക്കുന്നത് കോടികളുടെ സമ്മാനം

ഗെയിമുകളിലൂടെ പ്രേക്ഷകരെ പിടിച്ചിരുത്തിയ നെറ്റ്ഫ്‌ളിക്‌സ് പരമ്പരയാണ് സ്‌ക്വിഡ് ഗെയിം. ഗെയിം എന്നാല്‍ വെറും ഗെയിമല്ല, ആരാധകരുടെ നെഞ്ചിടിപ്പേറ്റുന്ന ഒന്നൊന്നര ഗെയിം. ലോകമെമ്പാടുമുള്ള സ്‌ക്വിഡ് ഗെയിം ആരാധകര്‍ ഗെയിമിന്റെ രണ്ടാം സീസണിനായുള്ള കാത്തിരിപ്പിലായിരുന്നു. ഈ സാഹചര്യത്തില്‍…

ഗെയിമുകളിലൂടെ പ്രേക്ഷകരെ പിടിച്ചിരുത്തിയ നെറ്റ്ഫ്‌ളിക്‌സ് പരമ്പരയാണ് സ്‌ക്വിഡ് ഗെയിം. ഗെയിം എന്നാല്‍ വെറും ഗെയിമല്ല, ആരാധകരുടെ നെഞ്ചിടിപ്പേറ്റുന്ന ഒന്നൊന്നര ഗെയിം. ലോകമെമ്പാടുമുള്ള സ്‌ക്വിഡ് ഗെയിം ആരാധകര്‍ ഗെയിമിന്റെ രണ്ടാം സീസണിനായുള്ള കാത്തിരിപ്പിലായിരുന്നു. ഈ സാഹചര്യത്തില്‍ വമ്പന്‍ സര്‍പ്രൈസുമായി എത്തിയിരിക്കുകയാണ് നെറ്റ്ഫ്‌ളിക്‌സ്. സീരീസിലെ സ്‌ക്വിഡ് ഗെയിം മാതൃകയില്‍ റിയാലിറ്റി ഷോ നടത്താനുള്ള ഒരുക്കത്തിലാണിവര്‍.

‘സ്‌ക്വിഡ് ഗെയിം ദി ചലഞ്ച്’ എന്ന പേരിലാണ് റിയാലിറ്റി ഷോ ആരംഭിക്കുക. റിയാലിറ്റി ഗെയിം ഷോയില്‍ മത്സരിക്കാനായി സ്‌ക്വിഡ് ഗെയിം കാസ്റ്റിങ്.കോം എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. വിജയികള്‍ക്ക് 4.56 മില്യണ്‍ യു.എസ് ഡോളറിന്റെ അതായത് ഏകദേശം 35,57,23,320 ഇന്ത്യന്‍ രൂപയുടെ സമ്മാനമാണ് നെറ്റ്ഫ്‌ലിക്‌സ് പ്രഖ്യാപിച്ചിരിക്കുന്നത്. തോല്‍ക്കുന്നവര്‍ വെറും കയ്യോടെ മടങ്ങേണ്ടി രും എന്നല്ലാതെ ഒരു പരിക്കുപോലും പറ്റില്ലെന്ന് നെറ്റ്ഫ്‌ലിക്‌സ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 456 മത്സരാര്‍ത്ഥികളാണ് റിയാലിറ്റി ഷോയില്‍ പങ്കെടുക്കുക. 21 വയസ് പൂര്‍ത്തിയായ ആര്‍ക്കും ഷോയില്‍ പങ്കെടുക്കാം. ഇംഗ്ലീഷ് നന്നായി അറിയുന്നവരായിരിക്കണം മത്സരാര്‍ത്ഥികള്‍. 2023 ആദ്യം മുതല്‍ നാലാഴ്ചത്തേക്ക് ഷോയുടെ ഭാഗമാവാന്‍ പരിപൂര്‍ണ സന്നദ്ധരായിരിക്കണം മത്സരാര്‍ത്ഥികള്‍.