റോബിനെ വെച്ച് സിനിമ ചെയ്യണമെന്ന് ആലോചിച്ചിട്ടേയില്ല: ബാദുഷ

നിരവധി ആരാധകരുള്ള ഒരു താരം തന്നെയാണ് റോബിൻ രാധാകൃഷ്ണൻ, താരത്തിന്റെ  സിനിമ പ്രവേശം എന്ന വാർത്ത ആരാധകർ ഇരുകയ്യും നീട്ടി ആണ് സ്വീകരിച്ചത്, അതിന്റെ മുന്നോടി ആയി നിർമാതാവ് ബാദുഷയുമായുള്ള ചിത്രങ്ങൾ റോബിൻ മുൻപ്…

നിരവധി ആരാധകരുള്ള ഒരു താരം തന്നെയാണ് റോബിൻ രാധാകൃഷ്ണൻ, താരത്തിന്റെ  സിനിമ പ്രവേശം എന്ന വാർത്ത ആരാധകർ ഇരുകയ്യും നീട്ടി ആണ് സ്വീകരിച്ചത്, അതിന്റെ മുന്നോടി ആയി നിർമാതാവ് ബാദുഷയുമായുള്ള ചിത്രങ്ങൾ റോബിൻ മുൻപ് സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരുന്നു. ആ ഒരു ചിത്രത്തിന്റെ അടിസ്ഥാനത്തിൽ ബാദുഷയുടെ സിനിമയിൽ റോബിൻ ഉണ്ടാകും എന്നതായിരുന്നു ആരാധകരുടെ വിശ്വാസം.എന്നാൽ ഇപ്പോൾ അതിന്റെ സത്യാവസ്ഥയെ കുറിച്ച് നിർമാതാവ് പറയുന്നു.

ഞാൻ ഒരിക്കലും റോബിനെ  വെച്ച്  ഒരു സിനിമയെ കുറിച്ച് ആലോചിച്ചിട്ടില്ല, ബിഗ് ബോസ്സിൽ നിന്നും റോബിൻ ഇറങ്ങിയതിനു ശേഷം ഒരു ഓൺലൈൻ അഭിമുഖത്തിൽ ആയിരുന്നു കണ്ടു മുട്ടിയത്, എന്നാൽ ആ ഒരു കണ്ടുമുട്ടൽ തന്റെസിനിമയിൽ റോബിൻ എത്തുന്നു എന്നുള്ള രീതിയിൽ ആയിരുന്നു, എന്നാൽ റോബിനെ  വെച്ച് ഒരു സിനിമ ചെയ്യണമെന്ന് ആലോചിച്ചിട്ടില്ല ബാദുഷ പറയുന്നു.

റോബിനെ പ്രധാന കഥപാത്രമാക്കി ഒരു സിനിമ ചെയ്യുന്നു എന്ന് ടി സന്തോഷ് കുരുവിള പ്രഖ്യാപിച്ചിരുന്നു. എന്നാൽ ആ സിനിമ നടന്നതുമില്ല, പിന്നീടാണ് താൻ ഒരു സിനിമ നിർമിക്കുമെന്നും അതിൽ നായകൻ ആകുന്നു എന്നും റോബിൻ പറഞ്ഞിരുന്നു ആ ചിത്രം ആണ് രാവണയുദ്ധം .