കാജോളിന്റെ നായകൻ ആയി പൃഥ്വിരാജ് വീണ്ടും ബോളിവുഡിലേക്ക് 

കരൺ ജോഹറിന്റെ പുതിയ ചിത്രത്തിൽ പ്രധാന കഥപാത്രങ്ങൾ ആയി പൃഥ്വിരാജ് സുകുമാരനും, കാജോളും എത്തുന്നു, നടൻ വീണ്ടു ബോളിവുഡിലേക്ക് എത്തുന്നു. കജോൾ, പൃഥ്വിരാജ് ചിത്രത്തിന്റെ മറ്റൊരു ഹൈ ലൈറ്റ് എന്ന് പറയുന്നത് നടൻ സെയ്ഫ്…

കരൺ ജോഹറിന്റെ പുതിയ ചിത്രത്തിൽ പ്രധാന കഥപാത്രങ്ങൾ ആയി പൃഥ്വിരാജ് സുകുമാരനും, കാജോളും എത്തുന്നു, നടൻ വീണ്ടു ബോളിവുഡിലേക്ക് എത്തുന്നു. കജോൾ, പൃഥ്വിരാജ് ചിത്രത്തിന്റെ മറ്റൊരു ഹൈ ലൈറ്റ് എന്ന് പറയുന്നത് നടൻ സെയ്ഫ് അലിഖാന്റെ മകൻ ഇബ്രാഹിം ഖാനും ചിത്രത്തിൽ അഭിനയിക്കുന്നു എന്നതാണ്.. ഇബ്രാഹിം ഖാന്റെ ആദ്യ ചിത്രം കൂടിയാണ് ഇത്.

പൃഥ്വിരാജ് ,ആദ്യമായിട്ട് ആണ് കാജോളിന്റെ കൂടെ അഭിനയിക്കുന്നത്. ചിത്രത്തിൽ കജോൾ ഇബ്രാഹിമിന്റെ അമ്മ വേഷമാണ് ചെയ്യുന്നത്, കശ്‍മീർ തീവ്രവാദത്തിന്റെ രീതിൽ ഒരു ത്രില്ലർ ആയാണ് ചിത്രം ചിത്രീകരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത വര്ഷം ആദ്യം തന്നെ തുടങ്ങുമെന്നാണ് സൂചന. പൃഥ്വിരാജ് ബോളിവുഡിൽ അഭിനയിച്ച ചിത്രങ്ങൾ  അയ്യാ, നാം ഷബ്ന, ഔറ൦ ഗ സീബ് തുടങ്ങിയവ ആണ്.

വീണ്ടും പൃഥ്വിരാജ്  കാജോളുമൊത്തു കരൺ ജോഹർ ചിത്രത്തിൽ അഭിനയിക്കുകയാണ്. അടുത്തിടെ സെൽഫി എന്ന ചിത്രത്തിന്റെ സഹനിർമാതാവ് കൂടി ആയിരുന്നു പൃഥിരാജ്, മലയളത്തിലെ ഡ്രൈവിംഗ് ലൈസെൻസ് എന്ന ചിത്രത്തിൽ ഹിന്ദി റീമേക്ക് ആണ് സെൽഫി.