രണ്ട് പെണ്‍മക്കളേയും ആരുടേയും സഹായമില്ലാതെ പഠിപ്പിച്ചു, നിഷ സാരംഗ്

ചെറുതും വലുതുമായ നിരവധി സിനിമകളും സീരിയലുകളും നിഷ സാരംഗ് ചെയ്തിട്ടുണ്ടെങ്കിലും ഉപ്പും മുളകിലെ നീലുവെന്ന കഥാപാത്രമാണ് നിഷക്ക് ഏറെ ആരാധകരെ നേടിക്കൊടുത്തത്. മക്കളെ കുറിച്ചും തന്റെ ജീവിതത്തെകുറിച്ചുമൊക്കെ വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുന്നത്. നിഷയുടെ വാക്കുകള്‍,…

ചെറുതും വലുതുമായ നിരവധി സിനിമകളും സീരിയലുകളും നിഷ സാരംഗ് ചെയ്തിട്ടുണ്ടെങ്കിലും ഉപ്പും മുളകിലെ നീലുവെന്ന കഥാപാത്രമാണ് നിഷക്ക് ഏറെ ആരാധകരെ നേടിക്കൊടുത്തത്. മക്കളെ കുറിച്ചും തന്റെ ജീവിതത്തെകുറിച്ചുമൊക്കെ വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുന്നത്.

നിഷയുടെ വാക്കുകള്‍,

ചെറുപ്പം മുതല്‍ സമ്പാദിക്കാന്‍ വളരെ താല്‍പര്യമുള്ള ആളായിരുന്നു ഞാന്‍. സമ്പാദ്യം എന്നൊക്കെ പറഞ്ഞാല്‍ അത് സാമ്പത്തികം മാത്രമല്ലലോ, എനിക്ക് രണ്ട് പെണ്മക്കളാണ്. മറ്റാരുടെയും സഹായം ഇല്ലാതെ ഞാന്‍ അവരെ പഠിപ്പിച്ചു,

അവര്‍ക്ക് നല്ല വിദ്യാഭ്യാസം കൊടുക്കാന്‍ പറ്റി അതുതന്നെയാണ് ജീവിതത്തില്‍ ഏറ്റവും വലിയ സമ്പാദ്യം. പിന്നെ മറ്റൊരു പ്രാധാന്യ കാര്യം അതില്‍ ഒരാളെ വിവാഹം കഴിപ്പിച്ച് അയച്ചു. ഇപ്പോള്‍ അവള്‍ക്ക് കുട്ടിയായി. ഇനി ഇളയമകളുടെ പിജി ഒക്കെ കഴിഞ്ഞ് അവളെ കൂടി വിവാഹം കഴിപ്പിച്ച് അയക്കണം.
വരുമാനം കുറച്ച് കുറവായിരുന്നു എങ്കിലും കിട്ടിയതുകൊണ്ട് ഞാന്‍ അവരെ നല്ലതുപോലെയാണ് നോക്കിയത്, അവരുടെ ഒരു കാര്യത്തിനും ഒരു കുറവും വരുത്തിയിട്ടില്ല, നമ്മുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പറ്റുക എന്നതാണ് ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും വലിയ കാര്യം.സമ്പാദിക്കുക എന്നത് മാത്രമല്ലല്ലോ. ആരുടെയും കൈയില്‍ നിന്നും കടം വാങ്ങിക്കാതെ നമുക്ക് നമ്മുടെ വീട്ടിലെ കാര്യങ്ങള്‍ മനോഹരമായി ചെയ്യാന്‍ കഴിയുന്നതാണ് ഏറ്റവും വലിയ കാര്യം. അതെനിക്ക് സാധിച്ചു. ജീവിതത്തില്‍ ഒരിടത്തും ഞാന്‍ തോറ്റ് കൊടുത്തിട്ടില്ല ഇനി അങ്ങോട്ടും അങ്ങനെ ആയിരിക്കും. വേണമെങ്കില്‍ എനിക്ക് കിട്ടുന്ന കാശ് ധൂര്‍ത്തടിച്ച് ജീവിക്കാം. അത് ചെയ്യാതെ വീട്ടിലെ കാര്യങ്ങള്‍ ചെയ്യുകയായിരുന്നു.