‘ഭ്രമയുഗ’ത്തിലെ  മമ്മൂട്ടിയുടെ  കുഞ്ചമൻ പോറ്റി  പ്രേഷകരെ ഞെട്ടിയ്ക്കാൻ ഉടൻ എത്തുന്നു!  ചിത്രത്തെക്കുറിച്ചുള്ള പുതിയ വിവരം ഇങ്ങനെ 

രാഹുൽ സദാശിവൻ സംവിധാനം ചെയുന്ന മമ്മൂട്ടിയുടെ പുതിയ ചിത്രമാണ് ‘ഭ്രമയുഗം’ ഇപ്പോൾ ചിത്രത്തെ കുറിച്ചു൦ , മമ്മൂട്ടിയുടെ കഥപാത്രത്തെ കുറിച്ചുമുള്ള  പുതിയ വിവരങ്ങളാണ് പുറത്തുവരുന്നത്,  ചിത്രത്തിൽ കുഞ്ചമൻ പോറ്റി എന്ന കഥാപത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്,…

രാഹുൽ സദാശിവൻ സംവിധാനം ചെയുന്ന മമ്മൂട്ടിയുടെ പുതിയ ചിത്രമാണ് ‘ഭ്രമയുഗം’ ഇപ്പോൾ ചിത്രത്തെ കുറിച്ചു൦ , മമ്മൂട്ടിയുടെ കഥപാത്രത്തെ കുറിച്ചുമുള്ള  പുതിയ വിവരങ്ങളാണ് പുറത്തുവരുന്നത്,  ചിത്രത്തിൽ കുഞ്ചമൻ പോറ്റി എന്ന കഥാപത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്, ഈ കഥ മനക്കൽ എത്തുന്ന  അതിഥിയെയും അയാളെ ചുറ്റിപ്പറ്റിയുമാണ് നിലനിൽക്കുന്നത്, അർജുൻ അശോകന്റെ കഥപാത്രമാൻ ദുരൂഹത നിറഞ്ഞ ഈ മനക്കൽ എത്തുന്നത്. ഈ മനയുടെ ഉടമയാണ് മമ്മൂട്ടി കഥപാത്രമായ കുഞ്ചമൻ പോറ്റി. ഈ കഥപാത്രത്തിന് സ്‌ക്രീനിൽ 50 മിനിറ്റ് ദൈർഗ്യമാണുള്ളത്, ഈ കഥാപത്രം പ്രേക്ഷകരെ ഞെട്ടിക്കുക തന്നെ ചെയ്യുമെന്നാണ് സൂചനകൾ

ചിത്രത്തിൽ പ്രതിനായകനായി എത്തുന്നത് മമ്മൂട്ടി തന്നെയാണെന്നുള്ളതാണ്  ചിത്രത്തിന്റെ ഹൈപ്പ്. പുതിയ കാലത്തിറങ്ങുന്ന ബ്ലാക് ആൻഡ് വൈറ്റ് സിനിമ എന്ന നിലയിൽ   ഒരു പരീക്ഷണാടിസ്ഥാന ചിത്രം കൂടിയാകും ഇത്. തികച്ചും മമ്മൂട്ടിയുടെ വെത്യസ്ത വേഷമായിരിക്കും ഈ ചിത്രത്തിൽ എത്തുന്നത് എന്നതിന് യാതൊരു സംശയവുമില്ല.

ഈ ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ ഉള്ള ഒരു സവിശേഷത മമ്മൂട്ടിയുടെ ലുക്കുകൾ തന്നെയാണ്, ശരിക്കും ദുരൂഹത നിറഞ്ഞ ഈ ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം,അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമാല്‍ഡ ലിസ്, മണികണ്ഠന്‍ ആചാരിഎന്നിവരും അഭിനയിക്കുന്നു, ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ കഥ പറയുന്ന ചിത്രം തികച്ചും വ്യത്യസ്തമായ തിയേറ്റര്‍ അനുഭവം സമ്മാനിക്കുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.  പ്രാചിന കേരളത്തിലാണ് ഈ കഥ നടക്കുന്നത് ,ഫെബ്രുവരി 15  നെ ആണ് ചിത്രം കേരളത്തിൽ എത്തുന്നത്