കേരളത്തിൽ വീണ്ടും സ്വർണവില വർദ്ധിച്ചു. ഇന്നത്തെ നിരക്ക് അറിയണ്ടേ?

Gold Rate Today
Gold Rate Today

കേരളത്തിൽ ഇന്ന് സ്വര്‍ണ വില വീണ്ടും വര്‍ദ്ധിച്ചു.ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കൂടിയത്. ഇതനുസരിച്ച്‌ ഗ്രാമിന് 3,495 രൂപയും പവന് 27,960 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ വില.

Today Gold Rate
Today Gold Rate

എന്നാൽ ഈ കഴിഞ്ഞ ദിവസം ഗ്രാമിന് 3,485 രൂപയും പവന് 27,880 രൂപയുമായിരുന്നു വില. സെപ്റ്റംബര്‍ നാലിനു സ്വര്‍ണ വില റെക്കോര്‍ഡില്‍ എത്തിയിരുന്നു. ഗ്രാമിന് 3,640 രൂപയും പവന് 29,120 രൂപയുമായിരുന്നു നിരക്ക്. അന്താരാഷ്ട്ര വിപണിയിലേക്ക് നോക്കുമ്ബോള്‍ സ്വര്‍ണത്തിന് ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,499 ഡോളറാണ് ഇന്നത്തെ വില.