
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിച്ചുയര്‍ന്നു. പവന് ഒറ്റയടിക്ക് 560 രൂപ വര്‍ധിച്ചു. സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 75760 രൂപയായി. ഗ്രാമിന് 70 രൂപയും വര്‍ധിച്ചു. ഒരു ഗ്രാം സ്വര്‍ണത്തിന് 70 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 9470 രൂപയിലെത്തി.
കഴിഞ്ഞ എട്ട് ദിവസത്തിനിടെ മാത്രം ഒരു പവന് വര്‍ധിച്ചത് 2560 രൂപയാണ്. പണിക്കൂലി ഉള്‍പ്പെടെ നല്‍കി ഒരു പവന്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങണമെങ്കില്‍ 80000ന് മുകളില്‍ പൈസ കൊടുക്കേണ്ട അവസ്ഥയാണിപ്പോള്‍. ഈ വര്‍ഷം തുടക്കം മുതല്‍ സ്വര്‍ണവിലയില്‍ വലിയ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്.











