ഇടുക്കിയിൽ 13കാരിയ്ക് പീഡനം : അമ്മയുടെ മൂന്നാം ഭർത്താവ് അറസ്റ്റിൽ; സുഹൃത്തിനായി അന്വേഷണം ഊർജിതമാക്കി

child-rape

ഇടുക്കിയിൽ 13കാരിയെ പീഡിപ്പിച്ചു: അമ്മയുടെ മൂന്നാം ഭർത്താവ് അറസ്റ്റിൽ; സുഹൃത്തിനായി അന്വേഷണ തുടങ്ങിയതായി റിപോർട്ടുകൾ .ശാരീരിക അസ്വസ്ഥതതകളെ തുടർന്ന്  കുട്ടിയെ ആശുപത്രിയിൽ എത്തിച്ചതോടെയാണ് പീഡനം സംബന്ധിച്ച വിവരങ്ങൾ പുറത്തു വരുന്നത്.രാജകുമാരിയിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ട് പേർക്കെതിരെ കേസ്. ഇരയാക്കപ്പെട്ട കുട്ടിയുടെ അമ്മയുടെ മൂന്നാംഭർത്താവ് തമിഴ്നാട് സ്വദേശിയും 55കാരനുമായ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ സുഹൃത്ത് എന്നിവർക്കെതിരെയാണ് കേസ്.

Child-Rape_
ആറാം ക്ലാസ് വിദ്യാർഥിനിയായ പെണ്‍കുട്ടിയെ അമ്മയുടെ മൂന്നാം ഭര്‍ത്താവും സുഹൃത്തുമാണ് പീഡിപ്പിച്ചത്. കഴിഞ്ഞ ഒരു വർഷമായി കുട്ടിയെ ശാരീരിക പീഡനത്തിന് ഇരയാക്കിയിരുന്നു. അമ്മയും അച്ഛനും സ്ഥത്തില്ലാതിരുന്ന സമയത്ത് വീട്ടിൽ തനിച്ചായിരുന്ന കുട്ടിയെ പീഡിപ്പിച്ചതിനാണ് അച്ഛന്റെ സുഹൃത്തിനെതിരെ കേസെടുത്തത്. പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്ത ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
iduki
രണ്ടാം പ്രതി  തമിഴ്നാട്ടിലേക്ക് കടന്നെന്നാണ് പോലീസിന്റെ സൂചന.ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ എത്തിയ കുട്ടി നൽകിയ വിവരങ്ങൾ ആശുപത്രി അധികൃതർ ചൈൽഡ് ലൈന് കൈമാറിയതിനെ തുടർന്നാണ് പൊലീസ് നടപടി. വനിതാ പൊലീസിന് പുറമെ മജിസ്ട്രേറ്റും കുട്ടിയുടെ മൊഴിയെടുത്തിട്ടുണ്ട്.