മോഹൻലാൽ വഴിപാട് നടത്തിയത് മമ്മൂട്ടിയുടെ നിർദേശപ്രകാരമെങ്കിൽ അത് മതപരമായ വിശ്വാസത്തിനെതിരാണ്; ഒ അബ്‌ദുള്ളക്ക് പിന്നാലെ സമസ്‌ത നേതാവ് നാസർ ഫൈസി കൂടത്തായി

ശബരിമലയിൽ മമ്മൂട്ടിക്കായി നടൻ മോഹൻലാൽ വഴിപാട് നടത്തിയതിൽ പ്രതികരിച്ച് സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി

ശബരിമലയിൽ മമ്മൂട്ടിക്കായി നടൻ മോഹൻലാൽ വഴിപാട് നടത്തിയതിൽ പ്രതികരിച്ച് സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി.മോഹൻലാൽ ശബരിമല വഴിപാട് മമ്മൂട്ടിയുടെ നിർദേശപ്രകാരമെങ്കിൽ അത് തെറ്റാണെന്ന് നാസർ ഫൈസി പറഞ്ഞു.വഴിപാട് നടത്തിയത് മമ്മൂട്ടിയുടെ നിർദേശപ്രകാരമെങ്കിൽ മതപരമായ വിശ്വാസത്തിന് എതിരാണ്. എന്നാൽ പൂജ നടത്താൻ മമ്മൂട്ടി നിർ‌ദേശിക്കുമെന്ന് കരുതുന്നില്ല, നാസർ ഫൈസി പറഞ്ഞു. എന്നാൽ കഴിഞ്ഞ ദിവസം, ശബരിമലയിൽ മമ്മൂട്ടിക്കായി വഴിപാട് കഴിപ്പിച്ചതിനെതിരെ വിമർശനവുമായി പ്രമുഖ മാധ്യമ പ്രവർത്തകനും ,രാഷ്ട്രീയ നിരീക്ഷകനുമായ ഒ അബ്‌ദുള്ള രംഗത്തുവന്നിരുന്നു.

ശബരിമലയിൽ വഴിപാട് അർപ്പിച്ചത് മമ്മൂട്ടിയുടെ അറിവോടെയാണെങ്കിൽ അത് വിശ്വാസ പ്രകാരം തെറ്റാണെന്നും മമ്മൂട്ടി തൗബ ചെയ്യണമെന്നും ഒ അബ്‌ദുള്ള പറഞ്ഞിരുന്നു. എന്നാൽ അബ്‌ദുള്ളയുടെ വാക്കുകൾ വിവാദമായതോടെ അദ്ദേഹം പോസ്റ്റ് പിൻവലിക്കുകയും ചെയ്തിരുന്നു. അതേസമയം ,മമ്മൂട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന വാർത്തകളെ തുടർന്നാണ് ശബരിമലയിൽ എത്തിയ മോഹൻലാൽ അദ്ദേഹത്തിന് വേണ്ടി ഉഷഃപൂജ നടത്തിയത്. ഇതിൻ്റെ രസീത് അടക്കം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതോടെയാണ് പ്രതികരണവുമായി ഒ അബ്‌ദുള്ള രംഗത്തെത്തിയത്. പൂജ മമ്മൂട്ടിയുടെ അറിവോടെയാണെങ്കിൽ മമ്മൂട്ടി തൗബ ചെയ്യണമെന്നും മുസ്ലീം സമുദായത്തോട് മാപ്പ് പറയണമെന്നും ഗുരുതരമായ വീഴ്‌ചയാണ് മമ്മൂട്ടിയെന്ന കലാകാരനിൽ നിന്നുണ്ടായതെന്നും ഒ അബ്ദുള്ള പറഞ്ഞിരുന്നു.