
കൊച്ചി: ആഗോള ഓഹരി വിപണിയിൽ ഇന്ത്യയെ പിന്നിലാക്കി തായ്‌വാന്റെ വൻ മുന്നേറ്റം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലയിലുണ്ടായ വൻ കുതിപ്പും ടിഎസ്എംസി (TSMC) പോലുള്ള സെമികണ്ടക്ടർ ഭീമന്മാരുടെ ഓഹരി മൂല്യത്തിലുണ്ടായ വർദ്ധനവുമാണ് തായ്‌വാന് തുണയായത്. ഇതോടെ ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ ഓഹരി വിപണിയെന്ന സ്ഥാനം ഇന്ത്യയ്ക്ക് നഷ്ടമായി. നിലവിൽ തായ്‌വാൻ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ ഇന്ത്യ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇന്ത്യയ്ക്ക് തൊട്ടുപിന്നാലെയുള്ള ദക്ഷിണ കൊറിയയിൽ നിന്നും ഇപ്പോൾ ശക്തമായ വെല്ലുവിളിയാണ് ഇന്ത്യൻ വിപണി നേരിടുന്നത്. ഇന്ത്യൻ വിപണിയിലെ സമീപകാലത്തെ അസ്ഥിരതയും വിദേശ നിക്ഷേപകരുടെ പിന്മാറ്റവുമാണ് തിരിച്ചടിക്ക് കാരണമായതെന്നാണ് വിലയിരുത്തൽ.











