
‘വട പാവ് ഗേൾ’ എന്ന് പേരിൽ വൈറായ ചന്ദ്രിക ദീക്ഷിതിൻറെ മുഖം കൈയിൽ ടാറ്റൂ ചെയ്ത യുവാവാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്നത്. നവി മുംബൈയിലെ ഒരു ടാറ്റൂ സ്റ്റുഡിയോയുടെ ഉടമ മഹേഷ് ചവാൻ ആണ് യുവാവ് ടാറ്റൂ ചെയ്യുന്നതിന്റെ വീഡിയോ പങ്കുവെച്ചത്. ‘വട പാവ് ഗേളി’ൻറെ മുഖം കൈയിൽ ടാറ്റൂ ആയി കുത്തുന്നത് വീഡിയോയിലുണ്ട്.
ചന്ദ്രിക് ദീക്ഷിത് തൻറെ ഗുരു ആണെന്നാണ് യുവാവ് പറഞ്ഞത്. അതുകൊണ്ട് ഒരിക്കലും മായാത്ത രീതിയിൽ ചന്ദ്രികയുടെ മുഖം പച്ചകുത്താൻ ആഗ്രഹിക്കുന്നുവെന്നും യുവാവ് പറഞ്ഞതായി ടാറ്റൂ സ്റ്റുഡിയോ ഉടമ പറയുന്നു. ആറുമാസം മുമ്പ് താൻ തൊഴിൽരഹിതനായിരുന്നപ്പോൾ ചന്ദ്രികയാണ് തനിക്ക് പ്രചോദനം നൽകിയതെന്നുമാണ് യുവാവ് പറഞ്ഞത്.
ചന്ദ്രികയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് യുവാവ് വട പാവ് സ്റ്റാൾ ആരംഭിക്കുകയായിരുന്നു. എന്നാൽ, വീഡിയോ വൈറലായതോടെ കടുത്ത ട്രോളുകളും പരിഹാസ കമന്റുകളുമാണ് യുവാവ് നേരിടുന്നത്. നേരത്തെ, ചന്ദ്രികയെ പിടികൂടി പൊലീസ് വാഹനത്തിൽ കയറ്റി കൊണ്ട് പോകുന്ന വീഡിയോ സോഷ്യ ൽമീഡിയയിൽ വൈറലായിരുന്നു. സോഷ്യൽമീഡിയകളിൽ വൈറലായതോടെ നിരവധി പേരാണ് വട പാവ് കഴിക്കാനായി സ്ഥലത്ത് എത്തി. ഇതോടെ പ്രദേശത്ത് ഗതാഗത തടസം രൂക്ഷമായി. ഇതേത്തുടർന്നായിരുന്നു പൊലീസ് നടപടി.











