
സൗന്ദര്യ മത്സരങ്ങള്‍ എല്ലാം ആകര്‍ഷണീയമാണ്. യുവതികളുടെയും അമ്മമാരുടെയും സൗന്ദര്യമത്സരം സാധാരണയായി നടക്കുന്നതാണ്. എന്നാല്‍ ഇത്തവണ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി ഒരു സൗന്ദര്യ മത്സരം നടന്നിരിക്കുകയാണ്. അമ്മമാരാകാന്‍ തയ്യാറെടുക്കുന്നവര്‍ക്ക് വേണ്ടിയുള്ള സ്‌പെഷ്യല്‍ സൗന്ദര്യമത്സരമാണ് ഓണത്തിന് നടന്നിരിക്കുന്നത്.

അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിലായിരുന്നു ഗര്‍ഭിണികളുടെ
മലയാളി മങ്ക മത്സരം. ആശുപത്രി മുറ്റത്തൊരുക്കിയ റാമ്പില്‍ മുപ്പതിലേറെ ഗര്‍ഭിണികളാണ് ചുവടുവെച്ചത്. നിറവയറുമായി റാമ്പിലെത്തിയ സുന്ദരിമാര്‍ കൗതുക കാഴ്ചയായി.
ക്യാറ്റ് വാക്കിന് പുറമെ മങ്കമാരുടെ ലളിതമായ നൃത്ത ചുവടുകളും. ആശുപത്രിയിലെത്തിയ രോഗികള്‍ക്കും, ജീവനക്കാര്‍ക്കുമെല്ലാം സന്തോഷം പകര്‍ന്ന വേറിട്ട അനുഭവമായി മത്സരം. ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗമാണ് മത്സരം സംഘടിപ്പിച്ചത്.
മലയാളി മങ്കയായി തിരഞ്ഞെടുക്കപ്പെട്ട ഗര്‍ഭിണിയ്ക്ക് ക്യാഷ് പ്രൈസിന്് പുറമെ ചികിത്സ പാക്കേജുമാണ് സമ്മാനം. മുന്‍ വിദ്യാഭ്യാസ മന്ത്രി സി രവിന്ദ്രനാഥ്, നടി കൃഷ്ണ പ്രഭ എന്നിവര്‍ പരിപാടിയില്‍ മുഖ്യാതിഥികളായി.











