കഞ്ചാവ് കേസിൽ അറസ്റ്റിലായ വേടന് പിന്തുണയുമായി രശ്‌മി ആർ നായർ; പ്രൊഫൈൽ ചിത്രം വേടന്റെ ആക്കികൊണ്ടാണ് പിന്തുണ അറിയിച്ചത്

കഞ്ചാവ് കേസിൽ അറസ്റ്റിലായ റാപ്പര്‍ വേടന് പിന്തുണയുമായി ചുംബന സമര താരം രശ്മി ആർ നായർ രംഗത്ത്. തന്റെ ഫെയ്സ് ബുക്ക് പ്രൊഫൈൽ ചിത്രം വേടന്‍റെയാക്കിയാണ് രശ്മി പിന്തുണ അറിയിച്ചത്.ഒപ്പം ഒരു കുറിപ്പും രശ്മി പങ്കുവെച്ചു. കുറിപ്പ് രൂപം ഇങ്ങനെ… സ്റ്റേറ്റും പോലീസും മീഡിയയും എന്താണെന്നും പ്രിവിലേജ് ഇല്ലാത്ത മനുഷ്യരുടെ ജീവിതത്തിൽ അത് എങ്ങനെ ഇടപെടുന്നു നല്ല വൃത്തിക്ക് അറിയാം . വേടൻ കഞ്ചാവ് ഉപയോഗിച്ചെന്ന് ഏതേലും കോടതിയിൽ തെളിയട്ടെ അപ്പൊ ആലോചിക്കാം അതുവരെ അയാളെ പോലീസ് പറഞ്ഞ കഥയിലെ ആറു ഗ്രാം കഞ്ചാവിന് സോഷ്യൽ ബോയ് കോട്ടിങ് നടത്താൻ സൗകര്യപ്പെടില്ല

കിലോക്കണക്കിന് സിന്തറ്റിക് ഡ്രഗ് കേരളത്തിൽ ഒഴുകുന്നുണ്ട് എന്ന് പിള്ളേർക്ക് വരെ അറിയാം അത് പിടിക്കാനും നിർത്തലാക്കാനും സ്റ്റേറ്റിനും പോലീസിനും കഴിവില്ലാണ്ട് വരുമ്പോൾ നൂറ് വേടന്മാർ ഇരയാകും . മീഡിയ എന്ന ശവം തീനി കൂട്ടം അത് തിന്നു ജീവിക്കും . ഒരു സംശയവും ഇല്ല അയാൾ ഈ വേട്ടയാടൽ അർഹിക്കുന്നില്ല, എന്നാണ് രശ്മി നായർ കുറിച്ചിരിക്കുന്നത്.

അതേസമയം, ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടിച്ച കേസിൽ റാപ്പർ വേടൻ രണ്ടാം പ്രതി. ലഹരി ഉപയോഗം, ഗൂഢാലോചന വകുപ്പുകൾ ആണ് ചുമത്തിയത്. കഞ്ചാവ് ഉപയോഗത്തിനിടെയാണ് വേടനടക്കം 9 പേർ പിടിയിലായതെന്നാണ് എഫ്.ഐ.ആർ. അതെസമയം മാലയിലെ പുലിപ്പല്ല് കേസിൽ വേടനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ. പുലിപ്പല്ല് ആരാധകൻ നൽകിയതാണോ എന്നത് കോടതിയിൽ തെളിയിക്കണം. 7 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തിയിട്ടുണ്ടെന്നും മന്ത്രി