‘അന്യം നിന്ന് പോയ മലബാര്‍ ആല്‍ബം ലെവല്‍ പോലും ഇല്ലല്ലോ ഡേയ്’

ഒമര്‍ ലുലുവിന്റെ പുതിയ ചിത്രം ‘നല്ല സമയം’ കഴിഞ്ഞ ദിവസമാണ് ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്തത്. എംഡിഎംഎ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന ദൃശ്യങ്ങള്‍ കാണിച്ചുവെന്ന് ആരോപിച്ചാണ് എക്സൈസ് വകുപ്പ് ഈ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരുന്നു. ജനുവരി…

ഒമര്‍ ലുലുവിന്റെ പുതിയ ചിത്രം ‘നല്ല സമയം’ കഴിഞ്ഞ ദിവസമാണ് ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്തത്. എംഡിഎംഎ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന ദൃശ്യങ്ങള്‍ കാണിച്ചുവെന്ന് ആരോപിച്ചാണ് എക്സൈസ് വകുപ്പ് ഈ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരുന്നു. ജനുവരി രണ്ടിനാണ് ചിത്രം തീയറ്ററുകളില്‍നിന്ന് പിന്‍വലിച്ചത്. പിന്നീട് കേസ് ഹൈക്കോടതി റദ്ദാക്കി. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘അന്യം നിന്ന് പോയ മലബാര്‍ ആല്‍ബം ലെവല്‍ പോലും ഇല്ലല്ലോ ഡേയ്’ എന്നാണ് നിധിന്‍ മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

അന്യം നിന്ന് പോയ മലബാര്‍ ആല്‍ബം ലെവല്‍ പോലും ഇല്ലല്ലോ ഡേയ്????
ഡെന്നിസ് ജോസഫ് സാറിനോടും… ഫീല്‍ഡില്‍ നിന്ന് ഔട്ട് ആയി ഇപ്പൊ ഫീല്‍ഡിലേക്ക് കേറി വരുന്ന ബാബു ആന്റണി ചേട്ടനോടും… അറ്റ്‌ലിസ്റ്റ് മലയാളം സിനിമ യോടെങ്കിലും ഒരു ഇത്തിരി സ്‌നേഹം ഉണ്ടെങ്കില്‍…
ബഹുമാനം ഉണ്ടെങ്കില്‍ ‘പവര്‍ സ്റ്റാര്‍’ വല്ല റീലും ആക്കി കട്ട് ചെയ്തു ഇന്‍സ്റ്റയില്‍ ഇട്ട് സഹകരിക്കണം എന്ന് അപേക്ഷിക്കുന്നു ??
ഫേസ് ബുക്കില്‍ റീച് കിട്ടാന്‍ കാണിക്കുന്ന തോന്നിവാസങ്ങളുടെ ഒരു ശതമാനം എങ്കിലും ആത്മാര്‍ത്ഥത സിനിമയോട് കാണിച്ചിരുന്നെങ്കില്‍ ഇങ്ങനെ പടവലം പോലെ താഴോട്ടു ഗ്രാഫ് പോവുന്ന ഒരു ഡയരക്ടര്‍ ആയി മാറില്ലാരുന്നു.

ഇര്‍ഷാദ് നായകനാകുന്ന സിനിമയില്‍ അഞ്ച് പുതുമുഖങ്ങളാണ് നായികമാര്‍. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ആണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. നീന മധു, ഗായത്രി ശങ്കര്‍, നോറ ജോണ്‍സണ്‍, നന്ദന സഹദേവന്‍, സുവൈബത്തുല്‍ ആസ്ലമിയ്യ എന്നീ പുതുമുഖങ്ങളാണ് നായികാനിരയില്‍. ശാലു റഹീം, ശിവജി ഗുരുവായൂര്‍, ജയരാജ് വാരിയര്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.