വിവാഹമോചന ഗോസിപ്പുകള്‍ക്ക് വിട!! അരുണിനൊപ്പമുള്ള ചിത്രങ്ങള്‍ വീണ്ടും പങ്കിട്ട് ഭാമ

ലോഹിതദാസ് മലയാളത്തിന് സമ്മാനിച്ച നായികയാണ് ഭാമ. നിവേദ്യത്തിലൂടെയാണ് താരം മലയാളത്തിലേക്കെത്തിയത്. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ഭാമ. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും ശ്രദ്ധേയമായ താരമാണ് ഭാമ. വിവാഹ ശേഷം താരം സിനിമയില്‍…

ലോഹിതദാസ് മലയാളത്തിന് സമ്മാനിച്ച നായികയാണ് ഭാമ. നിവേദ്യത്തിലൂടെയാണ് താരം മലയാളത്തിലേക്കെത്തിയത്. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ഭാമ. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും ശ്രദ്ധേയമായ താരമാണ് ഭാമ.

വിവാഹ ശേഷം താരം സിനിമയില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണ്.
2020 ജനുവരി 30ന് ആയിരുന്നു ഭാമയും അരുണും വിവാഹിതരായത്. അടുത്തിടെയായി താരവും അരുണുമായി കുടുംബജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അടുത്തിടെ നടി സോഷ്യല്‍മീഡിയ അക്കൗണ്ടുകളില്‍ നിന്നും അരുണിന്റെ എല്ലാ ചിത്രങ്ങളും താരം റിമൂവ് ചെയ്തിരുന്നു. വിവാഹ ചിത്രങ്ങള്‍ ഉള്‍പ്പെടെ എല്ലാം ഇന്‍സ്റ്റയില്‍ നിന്നും റിമൂവ് ചെയ്തിരുന്നു.

പിന്നാലെ അരുണ്‍ പങ്കുവച്ച പോസ്റ്റും വിവാദത്തിന് ആക്കം കൂട്ടിയിരുന്നു. ‘ദുബായില്‍ ഇന്നലേയും മഴ പെയ്തു. ഷവര്‍മയുടെ ചൂട് ഇനിയും മാറിയില്ല.’നിന്റെ പിണക്കം ഇനിയും കഴിഞ്ഞില്ലേ? വേഗം തിരിച്ച് വാ’എന്നായിരുന്നു അരുണ്‍ കുറിച്ചിരുന്നത്. ആ പോസ്റ്റും വിവാഹ ജീവിതത്തില്‍ വിള്ളലുണ്ടാക്കിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ഇപ്പോഴിതാ വിവാദങ്ങള്‍ക്കെല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് ഭാമ. അരുണിനൊപ്പമുള്ള ചിത്രങ്ങള്‍ വീണ്ടു പങ്കുവച്ചിരിക്കുകയാണ് ഭാമ. ഇങ്ങനെയാണ് താരം വിവാഹമോചന വാര്‍ത്തകള്‍ക്ക് മറുപടി നല്‍കിയിരിക്കുന്നത്.

അഭിനയത്തില്‍ നിന്നും ഇടവേള എടുത്ത താരം ബിസിനസിലേക്കും ചുവടുവച്ചിരിക്കുകയാണ് താരം. വാസുകി എന്ന ബ്രാന്‍ഡ് ആണ് ഭാമ തന്റേതായി പുറത്തിറക്കിയിരിക്കുന്നത്. 2020ലാണ് ഭാമയും അരുണും തമ്മിലുള്ള വിവാഹം. ഇരുവര്‍ക്കും ഗൗരി എന്നൊരു മകളുണ്ട്.