അച്ഛന്‍ മരിച്ച് പത്താം ദിവസം സിനിമാ ഷൂട്ട്..!! ആ ഷോക്കില്‍ നിന്ന് എന്നെ കരകയറ്റിയത് മധുരം സിനിമ… നിഖില പറയുന്നു

ഭാഗ്യദേവത എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് നിഖില വിമല്‍. പിന്നീട് മലയാളത്തിലും തമിഴിലുമായി ഏറെ ചിത്രങ്ങളില്‍ താരം നായികയായി എത്തി. ഇപ്പോഴിതാ ജോജു ജോര്‍ജ് നായകനായി എത്തിയ മധുരം എന്ന…

ഭാഗ്യദേവത എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് നിഖില വിമല്‍. പിന്നീട് മലയാളത്തിലും തമിഴിലുമായി ഏറെ ചിത്രങ്ങളില്‍ താരം നായികയായി എത്തി. ഇപ്പോഴിതാ ജോജു ജോര്‍ജ് നായകനായി എത്തിയ മധുരം എന്ന സിനിമയിലും നിഖില തന്റെ ആരാധകര്‍ക്ക് മുന്നില്‍ വീണ്ടും എത്തിയിരിക്കുകയാണ്. സര്‍ക്കാര്‍ ആശുപത്രിയില്‍ വിവിധ രോഗങ്ങളാല്‍ വലയുന്നവര്‍ക്കൊപ്പം കൂട്ടിരിപ്പിന് എത്തിയ കുറച്ച് ആളുകളുടെ ജീവിതമാണ് സിനിമ പറയുന്നത്.

സോണി ലൈവിലൂടെയാണ് സിനിമ ദിവസങ്ങള്‍ക്ക് മുമ്പ് റിലീസ് ചെയ്തത്. ചിത്രത്തില്‍ ചെറി എന്ന കഥാപാത്രത്തെയാണ് നിഖില അവതരിപ്പിച്ചത്. മധുരം സിനിമയുടെ ഭാഗമായപ്പോഴുള്ള അനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍ നിഖില വിമല്‍. താരത്തിന്റെ അച്ഛന്‍ മരിച്ച് പത്ത് ദിവസം കഴിഞ്ഞപ്പോള്‍ തന്നെ നിഖില മധുരം സിനിമയുടെ ഷൂട്ടിംഗിനായി എത്തിയിരുന്നു. അന്ന് കടന്നുപോയ സാചര്യങ്ങളെ കുറിച്ചെല്ലാമാണ് നിഖില വിമല്‍ പറയുന്നത്. 2020 ഡിസംബറിലാണ് നിഖിലയുടെ അച്ഛന്‍ മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ‘കൊവിഡായിരുന്നു അച്ഛന്. വീട്ടുലുള്ളവര്‍ക്കും അച്ഛന്റെ മരണ സമയത്ത് കൊവിഡായിരുന്നു. ഐസൊലേഷനിലായിരുന്നു എല്ലാവരും.

എന്ത് ചെയ്യണമെന്ന് മനസിലാകുന്നുണ്ടായിരുന്നില്ല. അച്ഛന്റെ വേര്‍പാട് ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടി. അച്ഛന്‍ മരിച്ച് പത്ത് ദിവസം കഴിഞ്ഞപ്പോള്‍ മധുരം ഷൂട്ടിംഗ് ആരംഭിച്ചു. അവിടെ ചെന്ന് ആ സെറ്റിലെ ജോലികളില്‍ മുഴുകിയപ്പോഴാണ് ഒരു മാറ്റം വന്നത്. മധുരം സിനിമ അപ്പോഴുള്ള അവസ്ഥയില്‍ നിന്ന് എന്നില്‍ വലിയ മാറ്റം വരുത്തി. അങ്ങനെ നോക്കുമ്പോള്‍ മധുരം സിനിമ എന്നും മനസില്‍ തങ്ങി നില്‍ക്കുന്ന ഒന്നാണ് എന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.