ആളുകൾ എന്നെ അങ്ങനെ വിളിക്കുന്നത് എനിക്ക് ഒട്ടും ഇഷ്ട്ടം അല്ലാത്ത കാര്യം ആണ്!

വളരെ കുറച്ച് ചിത്രങ്ങളിൽ കൂടി തന്നെ പ്രേഷകരുടെ ശ്രദ്ധയും ഇഷ്ടവും നേടിയ താരമാണ് നിഖില വിമൽ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഞാൻ പ്രകാശൻ എന്ന സിനിമയിലെ നിഖിലയുടെ സലോമി എന്ന വേഷം വളരെ…

വളരെ കുറച്ച് ചിത്രങ്ങളിൽ കൂടി തന്നെ പ്രേഷകരുടെ ശ്രദ്ധയും ഇഷ്ടവും നേടിയ താരമാണ് നിഖില വിമൽ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഞാൻ പ്രകാശൻ എന്ന സിനിമയിലെ നിഖിലയുടെ സലോമി എന്ന വേഷം വളരെ ശ്രദ്ധ നേടിയിരുന്നു. വളരെ ചുരുക്കം സിനിമകൾ മാത്രമേ ചെയ്തുവെങ്കിലും പെട്ടെന്ന് തന്നെ ജന ശ്രദ്ധ നേടിയ താരമാണ് നിഖില. ഭാഗ്യ ദേവത എന്ന ജയറാം ചിത്രത്തിൽ കൂടി മലയാള സിനിമയിലേക്ക് എത്തിയെങ്കിലും 24x 7 എന്ന ദിലീപ് ചിത്രത്തിൽ കൂടിയാണ് നിഖില നായികയായി അരങ്ങേറ്റം നടത്തിയത്. ശേഷം അരവിന്ദന്റെ അതിഥികൾ, ഒരു യമണ്ടൻ പ്രേമകഥ തുടങ്ങിയ ചിത്രങ്ങളിലെ നിഖിലയുടെ അഭിനയം വളരെ ശ്രദ്ധ നേടി. ഇപ്പോൾ മമ്മൂട്ടിക്ക് ഒപ്പം അഭിനയിച്ച ദി പ്രീസ്റ്റ് ആണ് നിഖിലയുടേതായി ഏറ്റവും ഒടുവിൽ ഇറങ്ങിയ ചിത്രം. ഇപ്പോൾ ഒരു അഭിമുഖത്തിൽ നിഖില പറഞ്ഞ കാര്യങ്ങൾ ആണ് ശ്രദ്ധ നേടിയിരിക്കുന്നത്.

എന്നെ ആരെങ്കിലും ഡിയർ എന്ന് വിളിക്കുന്നത് എനിക്ക് ഒട്ടും ഇഷ്ട്ടം അല്ലാത്ത കാര്യം ആണ്. മറ്റുള്ളവർ, അതും തീർത്തും അപരിചിതർ ഡിയർ എന്നൊക്കെ വിളിക്കുന്നത് കേൾക്കുമ്പോൾ എന്തോ പോലെ ആണ്. അത് കേൾക്കുമ്പോൾ എനിക്ക് ശരിക്കും ദേക്ഷ്യം വരാറുണ്ട്. സിനിമയുടെ ഷൂട്ടിങ്ങിനു പോകുമ്പോഴും അവാർഡ് വേദികളിൽ പോകുമ്പോഴും ഇത് പോലെയുള്ള വിളികൾ നേരിട്ടിട്ടുണ്ട്. അപ്പോഴെല്ലാം എനിക്ക് അത് കേൾക്കുമ്പോൾ ദേക്ഷ്യം തോന്നാറുണ്ട്. ഈ കാരണം കൊണ്ട് കുറെ പേരെ ഞാൻ ബ്ലോക്ക് ചെയ്തിട്ടുള്ള സംഭവം വരെ ഉണ്ടായിട്ടുണ്ട്. അങ്ങനെ വിളിച്ചുകൊണ്ട് സംസാരിക്കാൻ വരുന്ന ചിലരോട് ചിലപ്പോൾ മിണ്ടാൻ പോലും കഴിയാത്ത അവസ്ഥ ഉണ്ടായിട്ടുണ്ട്.

ചെറുപ്പം മുതൽ തന്നെ അങ്ങനെ ഒരു വിളി എനിക്ക് ഇഷ്ട്ടം അല്ല, എന്നാൽ അത് എന്താണ് എന്ന് എന്നും അറിയില്ല. എനിക്ക് ഒരുപാട് ദേക്ഷ്യം ആണ് എന്നെ ആരെങ്കിലും അങ്ങനെ വിളിക്കുന്നത് കേൾക്കുമ്പോൾ. അതും അപരിചിതർ വിളിച്ച് കേൾക്കുമ്പോൾ എന്തോ പോലെ തോന്നാറുമുണ്ടെന്നും നിഖില പറഞ്ഞു.