അങ്ങനെ ഒരാളെ വിവാഹം ചെയ്യുവാൻ ഞാൻ തയ്യാറല്ല; മനസ്സ് തുറന്ന് നിഖില വിമൽ

ചുരുക്കം ചില സിനിമകളെ ചെയ്തുവെങ്കിലും പ്രേക്ഷക പ്രീതി നേടിയ താരമാണ് നിഖില വിമൽ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഞാൻ പ്രകാശൻ എന്ന സിനിമയിലെ നിഖിലയുടെ സലോമി എന്ന വേഷം വളരെ ശ്രദ്ധ നേടിയിരുന്നു. വളരെ ചുരുക്കം സിനിമകൾ മാത്രമേ ചെയ്തുവെങ്കിലും പെട്ടെന്ന് തന്നെ ജന ശ്രദ്ധ നേടിയ താരമാണ് നിഖില. അരവിന്ദന്റെ അതിഥികൾ, ഒരു യമണ്ടൻ പ്രേമകഥ തുടങ്ങിയ ചിത്രങ്ങളിലെ നിഖിലയുടെ അഭിനയം വളരെ ശ്രദ്ധ നേടി. ഇപ്പോൾ തന്റെ വിവാഹത്തെയും പ്രണയത്തെയും കുറിച്ച് മനസ്സ് തുറന്നിരിക്കുയാണി നിഖില.

ഒരിക്കലൂം അപരിചിതനായ ഒരാളെ ഞാൻ ഒരിക്കലും വിവാഹം ചെയ്യില്ല. ജീവിതത്തിൽ പ്രണയമുണ്ടാകുക എന്നത് ആ വ്യക്തിയുടെ വ്യക്തിപരമായ കാര്യം മാത്രമാണ്. വിവാഹവും അങ്ങനെ തന്നെ എന്നാണ് നിഖില പറയുന്നത്.സത്യൻ അന്തിക്കാടിന്റെ ഭാഗ്യദേവത എന്ന ചിത്രത്തിൽ ബാലതാരമായിട്ടാണ് നിഖിലയുടെ തുടക്കം സിനിയിൽ ജയറാമിന്റെ അനുജത്തി ആയിട്ടാണ് നിഖില എത്തിയത്, പിന്നീട് ദിലീപിന്റെ ലവ് 24×7 എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറിയത്. ചിത്രത്തിൽ ദിലീപിന്റെ ശക്തമായ നായികാ കഥാപാത്രമായിരുന്നു നിഖില

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പാണ് നിഖിലയുടെ നാട്, നിഖിലയുടെ ‘അമ്മ കലാമണ്ഡലത്തിലെ ഒരു അദ്ധ്യാപികയാണ്. സ്കൂളിൽ പഠിക്കുമ്പോൾ തന്നെ ജില്ലാ കലാ മേളകളിൽ പങ്കെടുക്കുകയും നിരവതി പുരസ്ക്കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.

Previous articleഎന്നോടൊപ്പം കഴിയുവാൻ നിങ്ങൾക്ക് താൽപ്പര്യം ഉണ്ടോ ? വിജയ് വിജയദേവരകൊണ്ടയോട് സനുഷ ചോദിച്ച ചോദ്യം
Next articleനടൻ സിദ്ധാര്‍ഥ് ഭരതന്‍ അച്ഛനായി; സന്തോഷം പങ്കുവെച്ച് താരം