തന്റെ കൂടെ അഭിനയിക്കാൻ അങ്ങനെയൊരു ആഗ്രഹവുമായിയെത്തിയ മലയാളത്തിലെ ഒരു യുവനടനെകുറിച്ച് തുറന്ന് പറഞ്ഞ് നിഖില വിമല്‍

വളരെ ചുരുക്കം സിനിമകൾ കൊണ്ട്  പ്രേക്ഷക പ്രീതി നേടിയെടുത്ത താരമാണ് നിഖില വിമൽ.മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകൻ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഞാൻ പ്രകാശൻ എന്ന സിനിമയിലെ നിഖിലയുടെ സലോമി എന്ന കഥാപാത്രം വളരെയധികം…

Nikhila-Vimal01

വളരെ ചുരുക്കം സിനിമകൾ കൊണ്ട്  പ്രേക്ഷക പ്രീതി നേടിയെടുത്ത താരമാണ് നിഖില വിമൽ.മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകൻ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഞാൻ പ്രകാശൻ എന്ന സിനിമയിലെ നിഖിലയുടെ സലോമി എന്ന കഥാപാത്രം വളരെയധികം ശ്രദ്ധ നേടിയിരുന്നു.വളരെ ചുരുക്കം സിനിമകൾ മാത്രമേ ചെയ്തുവെങ്കിലും പെട്ടെന്ന് തന്നെ ജനശ്രദ്ധ നേടിയ താരമാണ് നിഖില. വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയ അരവിന്ദന്റെ അതിഥികൾ, ഒരു യമണ്ടൻ പ്രേമകഥ തുടങ്ങിയ ചിത്രങ്ങളിലെ നിഖിലയുടെ മികച്ച അഭിനയം വളരെ ശ്രദ്ധ നേടിയിരുന്നു.മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ കൂടെ  അഭിനയിച്ച ദി പ്രീസ്റ്റ് ആണ് താരം അവസാനമായി അഭിനയിച്ച ചിത്രം.താരത്തിന്റെ അഭിനയജീവിതത്തിൽ തന്നെ ഏറ്റവും വലിയ വഴിത്തിരിവായി മാറിയിരിക്കുകയാണ്ചിത്രം.ദ പ്രീസ്റ്റിന്റെ റിലീസുമായി ബന്ധപ്പെട്ട് നടന്ന പത്രസമ്മേളനത്തില്‍ നിന്നുമുള്ള നിഖിലയുടെ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. പിന്നാലെ താരത്തിനെതിരെ ട്രോളുകള്‍ നിറയുകയായിരുന്നു. നിഖിലയെ ട്രോളി നടി ഐശ്വര്യ ലക്ഷമിയും രംഗത്ത് എത്തിയിരുന്നു.

Nikhila Vimal1
Nikhila Vimal1

ഇപ്പോളിതാ തന്റെ കൂടെ അഭിനയിക്കാൻ അതിയായ ആഗ്രഹം പ്രകടിപ്പിച്ച യുവനടനെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടി നിഖില വിമല്‍.മനസ്സിന്റെ ഉള്ളിൽ തനിക്ക് കൂടെ അഭിനയിക്കാൻ ആഗ്രഹമുള്ളവരുടെ ലിസ്റ്റ് ഒന്നും കയ്യിൽ ഇല്ലെന്നും. അതെ പോലെ തന്നെ യുവനടൻ ഫഹദ് ഫാസിലിനൊപ്പം ഇനിയും സിനിമ ചെയ്യുവാൻ ഒരു പാട് ആഗ്രഹിക്കുന്നുവെന്നും.തനിക്ക് ദുല്‍ഖര്‍ സല്‍മാന്റെ നായികയായി അഭിനയിക്കാനും വളരെ ഇഷ്ട്ടമാണെന്നും തുറന്ന് പറയുകയാണ്.അതെ പോലെ തന്നെ തിരക്കഥാകൃത്തും പ്രമുഖ നടനുമായ ബിബിന്‍ ജോര്‍ജ്ജ് നിഖിലയുടെ കൂടെ അഭിനയിക്കാനും ഒരു സിനിമ ചെയ്യാനും ആഗ്രഹികുന്നുണ്ടെന്ന് പറഞ്ഞ അനുഭവം ഒരു അഭിമുഖത്തിലൂടെ പങ്ക് വെക്കുകയാണ് നിഖില വിമല്‍.എന്നാൽ സിനിമയിലെ മറ്റു പുതിയ പ്രൊജെക്ടുകൾ കാരണം ബിബിന്‍ നായകനായിയെത്തിയ ഒരു ചിത്രത്തിൽ തനിക്ക് അഭിനയിക്കുവാൻ കഴിഞ്ഞില്ലെന്ന് ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം വ്യക്തമാക്കി.

Nikhila Vimal2
Nikhila Vimal2

ഇപ്പോൾ നിലവിൽ ഒരു നായകനോടൊപ്പം അഭിനയിക്കണമെന്നില്ല.അങ്ങനെയൊരു തോന്നൽ ഇല്ലെന്ന് തന്നെ പറയാം. സിനിമ ചെയ്യുന്നത്  തന്നെ തിരക്കഥയുടെ ബലം നോക്കി തന്നെയാണ്.പക്ഷെ എന്നാൽ ഫഹദ് ഫാസിലിന്റെ കൂടെ ഇനിയും സിനിമ ചെയ്താൽ കൊള്ളാമെന്ന് ഒരു വലിയ ആഗ്രഹമുണ്ട്.എന്റെ കൂടെ അഭിനയക്കണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹപ്രകടപ്പിച്ച  ഒരേ ഒരു നായകനായ നടൻ ബിബിൻ ചേട്ടനാണെന്ന് തുറന്ന് പറയുകയാണ് നിഖില വിമല്‍.എന്ത് കൊണ്ടെന്നാൽ തനിക്ക് മറ്റു സിനിമകളുടെ തിരക്ക് കാരണം ബിബിന്‍ ചേട്ടന്റെ നായികയായി അഭിനയിക്കാന്‍ സാധിച്ചില്ലെന്ന് താരം പറയുന്നു. നിരവധി യുവപ്രേഷകർ എനിക്കുള്ളതായി തോന്നിയിട്ടില്ലെന്ന് നിഖില  പറഞ്ഞു.അനേകം പേർ എന്നേ ശ്രദ്ധിക്കുന്നുണ്ടെന്ന് എനിക്ക് തോന്നുന്നില്ലയെന്ന് നിഖില വിമൽ വ്യക്ത മാക്കുന്നു.