ആരാധകരുടെ മനം കവര്‍ന്ന ഫോട്ടോഷൂട്ടുമായി നിഖില വിമല്‍!!

താന്‍ അഭിനയിച്ച കുറച്ച് സിനിമകള്‍ കൊണ്ട് തന്നെ മലയാളി സിനിമാ പ്രേമികള്‍ക്ക് ഇടയില്‍ വലിയ സ്വീകാര്യത നേടിയ നടിയാണ് നിഖില വിമല്‍. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ഇത്തവണ സാരി അണിഞ്ഞാണ് താരം തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. താരം പങ്കുവെച്ചിരിക്കുന്ന ഈ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ആരാധകരുടെ മനം കവരുകയാണ്.

ഇത്തണ പല നിറത്തിലുള്ള പോല്‍ക്ക ഡോട്ട്‌സുള്ള സാരി ധരിച്ചാണ് നടി എത്തിയിരിക്കുന്നത്. തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴി താരം പങ്കുവെച്ചിരിക്കുന്ന ഫോട്ടോകള്‍ക്ക് നിരവധി കമന്റുകളും ലൈക്കുകളും ഇതിനോടകം തന്നെ ലഭിച്ച് കഴിഞ്ഞു. വെള്ള നിറത്തിലുള്ള സാരിയില്‍ മള്‍ട്ടി കളര്‍ പോല്‍ക്ക ഡോട്ടുകള്‍ വരുന്നതാണ് ഈ വസ്ത്രത്തിന്റെ ഡിസൈന്‍.

സാരിയില്‍ താരം അതീവ സുന്ദരി ആയിരിക്കുന്നു എന്നാണ് ആരാധകര്‍ കമന്റുകളായി കുറിയ്ക്കുന്നത്. മൂവായിരത്തോളം രൂപ വില വരുന്ന സാരിയാണ് താരം അണിഞ്ഞിരിക്കുന്നത്. അരുണ്‍ പയ്യാടിമീത്തല്‍ ആണ് താരത്തിന്റെ ഈ മനോഹരമായ ഫോട്ടോകള്‍ എടുത്തിരിക്കുന്നത്.

അര്‍ജുന്‍ വാസുദേവ് ആണ് നിഖിലയ്ക്ക് സ്‌റ്റൈലിംഗ് ചെയ്തിരിക്കുന്നത്. താരത്തിന്റെ ഹെയറും മേക്കപ്പും ചെയ്തിരിക്കുന്നത് ഫെമി ആന്റണിയാണ്. നിഖില തന്റെ സോഷ്യല്‍ മീഡിയയില്‍ ഇതിന് മുന്‍പ് പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളും ശ്രദ്ധ നേടിയിരുന്നു.

മലയാളത്തിന് പുറമെ തമിഴ് സിനിമാ ലോകത്തും സജീവമായ താരത്തിന്റെ മലയാളത്തില്‍ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമ ജോ ആന്‍ഡ് ജോ ആയിരുന്നു.

Previous articleപോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങിയിട്ട് നാല് ദിവസം! ക്യാമറയ്ക്ക് മുന്നില്‍ സജീവമായി ശ്രീജിത്ത് രവി
Next articleകോവിഡില്‍ സാമ്പത്തിക പ്രശ്‌നം! പ്രശ്‌നമാകുമെന്ന് അറിഞ്ഞില്ല, റമ്മി പരസ്യത്തില്‍ അഭിനയിച്ചതില്‍ ഖേദിക്കുന്നെന്ന് നടന്‍ ലാല്‍