രഹസ്യമായി വിവാഹ നിശ്ചയം നടത്തി നിക്കി ഗല്‍റാണിയും ആദിയും: വിവാഹം പിന്നീട്

നിക്കി ഗല്‍റാണിയും നടന്‍ ആദിയും വിവാഹം കഴിക്കാന്‍ പോകുന്നു എന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞതായ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. മാര്‍ച്ച് 24ന് ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞതായാണ്…

നിക്കി ഗല്‍റാണിയും നടന്‍ ആദിയും വിവാഹം കഴിക്കാന്‍ പോകുന്നു എന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞതായ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

മാര്‍ച്ച് 24ന് ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. വിവാഹം എന്നാണെന്ന് ഇരുവരും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. തീയതി നിശ്ചയിച്ചിട്ടില്ലായെന്നാണ് സൂചന.