ജൂനിയർ എൻ ഡി ആറിന്റെ ബാനറിൽ രണ്ടാടുകളെ കൊന്നുരക്താഭിഷേകം  നടത്തിയ ഒൻപത് ആരാധകർ അറസ്റ്റിൽ  

തെന്നിന്ത്യൻ താരം ജൂനിയർ എൻ  ടി ആറിന്റെ ബാനറിൽ രണ്ടാടുകളെ കൊന്നു രക്താഭിഷേകം നടത്തിയതിന്റെ പേരിൽ ഒന്പത് ആരാധകരെ പോലീസ് അറസ്റ്റ് ചെയ്യ്തു. ആരാധകരുടെ ഈ ഹീനമായ പരുപാടി നടന്നത് നടന്റെ പിറന്നാൾ ആഘോഷ…

തെന്നിന്ത്യൻ താരം ജൂനിയർ എൻ  ടി ആറിന്റെ ബാനറിൽ രണ്ടാടുകളെ കൊന്നു രക്താഭിഷേകം നടത്തിയതിന്റെ പേരിൽ ഒന്പത് ആരാധകരെ പോലീസ് അറസ്റ്റ് ചെയ്യ്തു. ആരാധകരുടെ ഈ ഹീനമായ പരുപാടി നടന്നത് നടന്റെ പിറന്നാൾ ആഘോഷ വേളയിൽ. കർണ്ണാടകയിലെ റോബർട്ട് സൊൻ പേട്ടിലാണ് ഈ ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. താരത്തിന്റെ 40താം പിറന്നാൾ മെയ് 20  നെ ആയിരുന്നു.

അന്ന് ആ ആഘോഷത്തിനായി തീയിട്ടറുകളുടെ മുന്നിൽ രണ്ടാടുകളെ കൊന്നു അതിന്റെ രക്തം കൊണ്ട് നടന്റെ ബാനറിൽ ഒഴിക്കുകയും ചെയ്യ്തു, ഒൻപത് ആരാധകർ, ഈ വാർത്ത തെലുങ്ക് മാധ്യമം ആയ ഗ്രേറ്റ് ആന്ധ്രാ ഡോട്ട് കോം  പുറത്തുവിട്ടിരിക്കുന്നത്. ഈ സംഭവത്തിൽ നടന്റെ ആരാധകരായ പി വി ശിവ നാഗരാജ്, വൈ ധരണി, അനിൽകുമാർ, പി വി ശിവ, കെ സായി, നാഗേഷ്വറ റാവു, നാഗഭൂഷണം എന്നിവരെയാണ് അറസ്റ്റ് ചെയ്യ്തത്.

ആടിനെ കൊല്ലാൻ ഉപയോഗിച്ച ആയുധവും, ആടിന്റെ ശവ ശരീരവും ഉപേക്ഷിച്ച നിലയിലാണ് ഈ ഒന്പതുപേരും ഒളിവിൽ പോയത്. അതെ സമയം താരത്തിന്റെ പിറന്നാൾ സമയത്തു തീയിട്ടർ കത്തിച്ച സംഭവും വാർത്തകളിൽ എത്തുന്നു , താരത്തിന്റെ സിംഹാദ്ര്യ എന്ന ചിത്രം റിലീസ് ആകുന്ന ദിവസവും പിറന്നാൾ ദിവസവും ഒരേ ദിവസം ആയിരുന്നു ആ ദിവസം ആന്ധ്രാപ്രദേശിലെ ഒരു തീയറ്ററിൽ പടക്കം പൊട്ടിച്ചതിനെ തുടർന്നായിരുന്നു തീയിട്ടറിനെ തീ പിടിച്ചത്.