ബാബു ആന്റണിയും മകന്‍ ആര്‍തറും ഒന്നിക്കുന്ന ടെ ‘ദ ഗ്രേറ്റ് എസ്‌കേപ്പ്’26ന് തിയ്യേറ്റില്‍!!

ബാബു ആന്റണിയും മകന്‍ ആര്‍തര്‍ ബാബു ആന്റണി, ചാസ് ടെയ്‌ലര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാവുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ‘ദ ഗ്രേറ്റ് എസ്‌കേപ്പ്’. ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. നവാഗത സംവിധായകന്‍ ജെഎല്‍ സന്ദീപ് ആണ്…

ബാബു ആന്റണിയും മകന്‍ ആര്‍തര്‍ ബാബു ആന്റണി, ചാസ് ടെയ്‌ലര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാവുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ‘ദ ഗ്രേറ്റ് എസ്‌കേപ്പ്’.
ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. നവാഗത സംവിധായകന്‍ ജെഎല്‍ സന്ദീപ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ മാസം 26നാണ് ‘ദ ഗ്രേറ്റ് എസ്‌കേപ്പ്’ തിയ്യേറ്ററിലെത്തുന്നത്. മലയാള പ്രേക്ഷകര്‍ക്ക് പുതിയ ദൃശ്യാനുഭവമാണ് ചിത്രം സമ്മാനിക്കുക. ചിത്രം തിയ്യേറ്ററില്‍ തന്നെ കാണണമെന്നും ബാബു ആന്റണി വ്യക്തമാക്കി.

അമേരിക്കന്‍ മലയാളികളായ സുഹൃത്തുക്കളാണ് ചിത്രം നിര്‍മ്മിക്കുന്നത്. സൗത്ത് ഇന്ത്യന്‍ യുഎസ് ഫിലിംസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ഹോളിവുഡ്, തായ്‌ലന്റ്, എന്നിവിടങ്ങളില്‍ നിന്നുള്ള താരങ്ങളാണ് ചിത്രത്തില്‍ എത്തുന്നത്. ഹോളിവുഡ് ചിത്രങ്ങള്‍ക്ക് സമാനമായ ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിലുള്ളത്. മലയാളത്തിലും തമിഴിലുമായിട്ടാണ് ചിത്രം തിയ്യേറ്ററിലെത്തുന്നത്.

ബാബു ആന്റണിയും മകന്‍ ആര്‍തര്‍ ആന്റണിയും, ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ദ ഗ്രേറ്റ് എസ്‌കേപ്പ്. വില്ലന്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരം ചാസ് ടെയ്‌ലര്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്. ചിത്രം പൂര്‍ണമായും അമേരിക്കയിലാണണ് ചിത്രീകരിച്ചത്.