‘എന്റെയും ഭാര്യയുടെയും ഫോട്ടോ പ്രചരിപ്പിച്ച് അപമാനിക്കുന്നു’!!! കൂടെ നില്‍ക്കണമെന്ന് നിര്‍മ്മല്‍ പാലാഴി

സോഷ്യല്‍ മീഡിയയില്‍ സജീവമായി നടക്കുന്ന ക്രൈം ആണ് ആളുകളെ അപകീര്‍ത്തിപ്പെടുത്തുന്നത്. താരങ്ങളെയെന്നില്ല സാധാരണക്കാര്‍ പോലും ഇരകളാവാറുണ്ട്. ഇപ്പോഴിതാ നടന്‍ നിര്‍മ്മല്‍ പാലാഴിയുടെയും ഭാരയുടെയു ചിത്രമാണ് പ്രചരിപ്പിക്കുന്നത്. തന്റെയും ഭാര്യയുടെയും ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്…

സോഷ്യല്‍ മീഡിയയില്‍ സജീവമായി നടക്കുന്ന ക്രൈം ആണ് ആളുകളെ അപകീര്‍ത്തിപ്പെടുത്തുന്നത്. താരങ്ങളെയെന്നില്ല സാധാരണക്കാര്‍ പോലും ഇരകളാവാറുണ്ട്. ഇപ്പോഴിതാ നടന്‍ നിര്‍മ്മല്‍ പാലാഴിയുടെയും ഭാരയുടെയു ചിത്രമാണ് പ്രചരിപ്പിക്കുന്നത്. തന്റെയും ഭാര്യയുടെയും ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് അപമാനിക്കുന്നെന്ന് നിര്‍മ്മല്‍ പാലാഴി സോഷ്യലിടത്ത് പങ്കുവച്ചു.

‘ഫാന്‍സൊന്നും ഇല്ലാത്ത എനിക്ക് ലൈക്ക് കിട്ടില്ല എന്നറിയാം, എന്നാലും’ എന്നു തുടങ്ങുന്ന പോസ്റ്റിനെതിരെയാണ് നിര്‍മ്മല്‍ പാലാഴി പ്രതികരിച്ചിരിക്കുന്നത്. ഫേസ്ബുക്ക് പേജിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതം പങ്കുവച്ചിട്ടുണ്ട് താരം.

‘ഇന്നേ വരെ ലൈക്ക് തരുമോ എന്നു ചോദിച്ചു ഇരന്നിട്ടില്ല. എന്റെ സമ്മതം ഇല്ലാതെ എന്റെയും ഭാര്യയുടെയും ഫോട്ടോ വച്ച് ഇങ്ങനെ അപമാനിക്കുന്ന ഇങ്ങനെ ഉള്ള മഞ്ഞ പത്രങ്ങളെ അടച്ചു പൂട്ടാന്‍ എന്നെ ഇഷ്ട്ടം ഉള്ളവര്‍ കൂടെ നില്‍ക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. എല്ലാരും ഒന്ന് ഈ പേജ് റിപ്പോര്‍ട്ട് അടിക്കുമോ’- എന്നാണ് നിര്‍മ്മല്‍ പാലാഴി ഫേസ്ബുക്കില്‍ കുറിച്ചത്.

ഞാന്‍ എന്റെ പേജില്‍ പല പോസ്റ്റുകളും ചെയ്യാറുണ്ട്. എന്റെ പ്രോഗ്രാം, സിനിമ, എനിക്ക് അടുത്ത ബന്ധം ഉള്ളവരുടെ പോസ്റ്ററുകള്‍, എനിക്ക് നേരിട്ട് അറിയാവുന്ന സുഖം ഇല്ലാത്ത ആളുകള്‍ക്ക് സഹായ അഭ്യര്‍ത്ഥന… എന്നെ അറിയുന്ന മനസ്സിലാക്കുന്ന ആളുകള്‍ സപ്പോര്‍ട് ചെയ്യുകയും ഷെയര്‍ ചെയ്യുകയും ചെയ്ത് വരുന്നുണ്ട്.

ഇന്നേ വരെ ലൈക്ക് തരുമോ എന്നും ചോദിച്ചു ഇരന്നിട്ടില്ല എന്റെ സമ്മതം ഇല്ലാതെ എന്റെയും ഭാര്യയുടെയും ഫോട്ടോ വച്ച് ഇങ്ങനെ അപമാനിക്കുന്ന ഇങ്ങനെ ഉള്ള മഞ്ഞ പത്രങ്ങളെ അടച്ചു പൂട്ടാന്‍ എന്നെ ഇഷ്ടം ഉള്ളവര്‍ കൂടെ നില്‍ക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. എല്ലാരും ഒന്ന് ഈ പേജ് റിപ്പോര്‍ട്ട് അടിക്കുമോ, എന്നാണ് നിര്‍മ്മല്‍ പങ്കുവച്ചത്.