‘കഴിഞ്ഞ വര്‍ഷം കണ്ട ഏറ്റവും മോശം സിനിമകളില്‍ ഒന്നാണ് സോളമന്റെ തേനീച്ചകള്‍’

ലാല്‍ ജോസ് സംവിധാനം ചെയ്ത ‘സോളമന്റെ തേനീച്ചകള്‍’ എന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. ചിത്രത്തില്‍ ജോജു ജോര്‍ജ്, ജോണി ആന്റണി, ദര്‍ശന സുദര്‍ശന്‍, വിന്‍സി അലോഷ്യസ്, ശംഭു, ആഡിസ് ആന്റണി അക്കര എന്നിവരാണ്…

ലാല്‍ ജോസ് സംവിധാനം ചെയ്ത ‘സോളമന്റെ തേനീച്ചകള്‍’ എന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. ചിത്രത്തില്‍ ജോജു ജോര്‍ജ്, ജോണി ആന്റണി, ദര്‍ശന സുദര്‍ശന്‍, വിന്‍സി അലോഷ്യസ്, ശംഭു, ആഡിസ് ആന്റണി അക്കര എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ലാല്‍ ജോസിന്റെ മറ്റൊരു മോശം ചിത്രമെന്നാണ് നിതിന്‍ റാം പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

‘2022 ലെ ഏറ്റവും മോശം സിനിമകളില്‍ മുന്‍ പന്തിയില്‍ തന്നെ കാണും ലാല്‍ ജോസ് ഒരുക്കിയ സോളമന്റെ തേനീച്ചകള്‍. മഴവില്‍ മനോരമയില്‍ സംപ്രാക്ഷണം ചെയ്ത നായിക നായകന്‍ പരിപാടിയിലെ വിജയികളെ പ്രധാന കഥാപാത്രങ്ങളാക്കി എടുത്ത സിനിമയില്‍ ജോജു ജോര്‍ജും പ്രധാനവേഷത്തില്‍ വന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഞാന്‍ കണ്ട ഏറ്റവും മോശം സിനിമകളില്‍ ഒന്നാണ് സോളമന്റെ തേനീച്ചകള്‍. വിദ്യാസഗറിന്റെ ഗാനങ്ങള്‍ പോലും ഒരു impact ഉണ്ടാക്കിട്ടില്ല. സിനിമയില്‍ അഭിനയിച്ച പ്രധാന താരങ്ങളില്‍ വിന്‍സിയും ജോജുവും മാത്രം കൊള്ളാം മറ്റുള്ളവരുടെ പ്രകടനങ്ങള്‍ എല്ലാം അരോചകമാണ്. ലാല്‍ ജോസിന്റെ മറ്റൊരു മോശം ചിത്രം അദ്ദേഹത്തിന്റെ ഒരു തിരിച്ചു വരവിനു കാത്തിരിക്കുന്നുവെന്ന് കുറിപ്പില്‍ പറയുന്നു.

ഷാജു ശ്രീധര്‍, ബിനു പപ്പു, മണികണ്ഠന്‍ ആചാരി, ശിവജി ഗുരുവായൂര്‍, സുനില്‍ സുഖദ, വി.കെ. ബൈജു, ശിവ പാര്‍വതി,രശ്മി, പ്രസാദ് മുഹമ്മ,നേഹ റോസ്,റിയാസ് മറിമായം, ബാലേട്ടന്‍ തൃശൂര്‍ ശരണ്‍ജിത്ത്, ഷാനി, അഭിനവ് മണികണ്ഠന്‍, ഖാലിദ് മറിമായം,ഹരീഷ് പേങ്ങന്‍,ദിയ,ചാക്കോച്ചി, ഷൈനി വിജയന്‍, ഫെവിന്‍ പോള്‍സണ്‍, ജിഷ രജിത്,ഷഫീഖ്,സലീം ബാബ,മോഹനകൃഷ്ണന്‍, ലിയോ,വിമല്‍, ഉദയന്‍, ഫെര്‍വിന്‍ ബൈതര്‍, രജീഷ് വേലായുധന്‍, അലന്‍ ജോസഫ് സിബി, രാഹുല്‍ രാജ്,ജയറാം രാമകൃഷ്ണ,ജോജോ, ശിവരഞ്ജിനി,മെജോ, ആദ്യ,വൈഗ,ആലീസ്, മേരി,ബിനു രാജന്‍, രാജേഷ്,റോബര്‍ട്ട് ആലുവ,അഭിലോഷ്, അഷറഫ് ഹംസ തുടങ്ങിയവരും അഭിനയിക്കുന്നു.

എല്‍.ജെ. ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അജ്മല്‍ സാബു നിര്‍വഹിക്കുന്നു. തിരക്കഥ പി.ജി. പ്രഗീഷ്, സംഗീതം,ബിജിഎം വിദ്യാസാഗര്‍, ബാനര്‍ എല്‍ ജെ ഫിലിംസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസഴ്സ് ഡോ. ഇക്ബാല്‍ കുറ്റിപ്പുറം, മോഹനന്‍ നമ്പ്യാര്‍. ഗാനരചന വിനായക് ശശികുമാര്‍-വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ, എഡിറ്റര്‍ രഞ്ജന്‍ എബ്രഹാം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രഞ്ജിത്ത് കരുണാകരന്‍, കല അജയ് മാങ്ങാട്, ഇല്ലുസ്ട്രേഷന്‍ മുഹമ്മദ് ഷാഹിം, വസ്ത്രങ്ങള്‍ റാഫി കണ്ണാടിപ്പറമ്പ്, മേക്കപ്പ്: ഹസ്സന്‍ വണ്ടൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാഘി രാമവര്‍മ്മ, ക്യാമറ അസോസിയേറ്റ് ഫെര്‍വിന്‍ ബൈതര്‍, സ്റ്റില്‍സ് ബിജിത്ത് ധര്‍മ്മടം, ഡിസൈന്‍ ജിസന്‍ പോള്‍.