പേരിന്റെ കൂടെയുള്ള ‘വാൽ’ തന്നെ ചർച്ച; നിത്യയുടെ പേരിനൊപ്പമുള്ള വാൽ’ എങ്ങനെ വന്നു, തുറന്ന് പറഞ്ഞ് നടി

പേരിനൊപ്പം ജാതി വാൽ ചേർത്ത കാര്യം അഭിമുഖത്തിൽ പറഞ്ഞ് നടി മഹിമ നമ്പ്യാർ പുലിവാല് പിടിച്ചിരുന്നു. ഇപ്പോൾ പേരിന് പിറകിലുള്ള വാലിനെ കുറിച്ചുള്ള നിത്യ മേനന്റെ വാക്കുകളാണ് വൈറലാകുന്നത്. തൻ്റെ പേരിന് ഒപ്പമുള്ളത് ജാതി…

പേരിനൊപ്പം ജാതി വാൽ ചേർത്ത കാര്യം അഭിമുഖത്തിൽ പറഞ്ഞ് നടി മഹിമ നമ്പ്യാർ പുലിവാല് പിടിച്ചിരുന്നു. ഇപ്പോൾ പേരിന് പിറകിലുള്ള വാലിനെ കുറിച്ചുള്ള നിത്യ മേനന്റെ വാക്കുകളാണ് വൈറലാകുന്നത്. തൻ്റെ പേരിന് ഒപ്പമുള്ളത് ജാതി വാൽ അല്ലെന്നാണ് നിത്യ പറയുന്നത്. ഇത് വെറും സർ നേം മാത്രം ആണെന്നും നിത്യ വ്യക്തമാക്കി.

‘എന്റേത് മലയാളി കുടുംബമാണ്. പക്ഷെ ഞാൻ കേരളത്തിൽ നിന്നുള്ളയാളല്ല. എന്റെ പേരിനൊപ്പമുള്ളത് ‘മേനൻ’ ആണ്. എന്റെ കുടുംബത്തിലെ ആർക്കും സർ നേം വേണ്ടിയിരുന്നില്ല. ‘മേനൻ’ എന്ന് ഞാനിട്ടതാണ്. പക്ഷെ എല്ലാവരും എന്നെ ‘മേനോൻ’ എന്ന് വിളിക്കും. ബാംഗ്ലൂരിൽ എല്ലാവർക്കും ഇനീഷ്യൽ ഉണ്ട്. എനിക്ക് എൻ എസ് നിത്യ എന്നായിരുന്നു.

നളിനി സുകുമാരൻ നിത്യ. ഞാൻ വളർന്ന് പാസ്പോർട്ട് എടുത്തപ്പോൾ അവർ വിളിക്കുന്നത് നളിനി സുകുമാരൻ എന്നൊക്കെ വിളിച്ചു. എനിക്കിത് പറ്റില്ല, ഒരു ഫസ്റ്റ് നെയിമും ലാസ്റ്റ് നെയിമും വേണമെന്ന് തോന്നി. അങ്ങനെ ന്യൂമമറോളജി നോക്കി. ‘മേനൻ’ എന്ന് അനുയോജ്യമായിരുന്നു. അങ്ങനെയാണ് ആ പേര് ചേർത്തത്. അച്ഛൻ എത്തീസ്റ്റ് ആണ്. ജാതിപ്പേര് അദ്ദേഹത്തിന് ഇഷ്ടമല്ല. ടെക്നിക്കലി അച്ഛൻ അയ്യരും അമ്മ മേനോനുമാണ്’ – നിത്യ പറഞ്ഞു.