നാല് വർഷത്തെ ഡേറ്റിം​ഗ്, ഒരുമിച്ചുള്ള ജീവിതം; ശ്രുതി ഹാസനും ലിവിം​ഗ് പങ്കാളിയും വേർപിരിഞ്ഞതായി റിപ്പോർട്ട്

അഭിനയത്തിലൂടെയും പാട്ടിലൂടെയുമെല്ലാം തെന്നിന്ത്യയുടെ മനം കവർന്ന താരമാണ് ശ്രുതി ഹാസൻ. ഡൂഡിൽ ആർട്ടിസ്റ്റും ഇല്ലസ്‌ട്രേറ്ററുമായ സാന്തനു ഹസാരികയുമായി ലിവിങ് ടുഗെദർ റിലേഷനിലായിരുന്നു ശ്രുതി. നാല് വർഷത്തെ ഡേറ്റിങ് ഇരുവരും അവസാനിപ്പിച്ചുവെന്നാണ് ഇപ്പോൾ വാർത്തകൾ വരുന്നത്.…

അഭിനയത്തിലൂടെയും പാട്ടിലൂടെയുമെല്ലാം തെന്നിന്ത്യയുടെ മനം കവർന്ന താരമാണ് ശ്രുതി ഹാസൻ. ഡൂഡിൽ ആർട്ടിസ്റ്റും ഇല്ലസ്‌ട്രേറ്ററുമായ സാന്തനു ഹസാരികയുമായി ലിവിങ് ടുഗെദർ റിലേഷനിലായിരുന്നു ശ്രുതി. നാല് വർഷത്തെ ഡേറ്റിങ് ഇരുവരും അവസാനിപ്പിച്ചുവെന്നാണ് ഇപ്പോൾ വാർത്തകൾ വരുന്നത്. ഇൻസ്റ്റഗ്രാമിൽ ഇരുവരും പരസ്പരം അൺഫോളോ ചെയ്തിട്ടുണ്ട്. കൂടാതെ, ഒരുമിച്ചുള്ള ചിത്രങ്ങൾ കളയുകയും ചെയ്തിട്ടുണ്ട്.

വ്യക്തിപരമായ കാരണങ്ങളാൽ ഇരുവരും കഴിഞ്ഞ മാസമാണ് വേർപിരിഞ്ഞതെന്നാണ് ഇപ്പോൾ വാര്ത്തകൾ വരുന്നത്. എന്നാൽ, ഇരുവരും ഇക്കാര്യത്തെ കുറിച്ച് ഒന്നും പ്രതികരിച്ചിട്ടില്ല. 2020-ലെ കൊവിഡ് കാലത്താണ് ഇരുവരും ഡേറ്റിങ് തുടങ്ങിയത്. മുംബൈയിലെ ഫ്‌ളാറ്റിൽ ഒരുമിച്ചായിരുന്നു താമസം. ഇടയ്ക്ക് ഇൻസ്റ്റഗ്രാമിൽ ഒന്നിച്ചുള്ള വീഡിയോകളും ചിത്രങ്ങളുമെല്ലാം പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ശ്രുതി ഹാസൻ കുറച്ച് കാലം സോഷ്യൽ മീഡിയയിൽ നിന്ന് മാറി നിന്നിരുന്നു.. അതിനുശേഷം പങ്കുവെച്ച കുറിച്ച് ഏറെ ചർച്ചയാവുകയും ചെയ്തു. . ‘ഇതൊരു ഭ്രാന്തമായ യാത്രയാണ്. എന്നെ കുറിച്ചും മറ്റുള്ളവരെ കുറിച്ചും പഠിക്കാൻ സാധിച്ചു. നമുക്ക് എന്താണോ വേണ്ടത്, നമ്മൾ എന്തായി തീരണമെന്നാണോ ആഗ്രഹിക്കുന്നത് അതിനൊന്നും ഒരിക്കലും ഖേദിക്കേണ്ടതില്ല’ എന്നായിരുന്നു കുറിപ്പ്.