ചിലരൊക്കെ സൈസ് ചോദിക്കും, എന്നാൽ ഞാൻ എന്റെ ശരീരത്തിന് അധികം പ്രാധാന്യം കൊടുത്തിട്ടില്ല! - മലയാളം ന്യൂസ് പോർട്ടൽ
Film News

ചിലരൊക്കെ സൈസ് ചോദിക്കും, എന്നാൽ ഞാൻ എന്റെ ശരീരത്തിന് അധികം പ്രാധാന്യം കൊടുത്തിട്ടില്ല!

മലയാളത്തിന് പുറമെ ഹിന്ദി തെലുങ്ക് കന്നഡ തമിഴ് തുടങ്ങിയ ഭാഷകളിൽ ഏറെ തിളങ്ങി നിൽക്കുന്ന താരമാണ് നിത്യ മേനോൻ. ശക്തമായ കഥ പത്രങ്ങൾ കൊണ്ട് ചുരുങ്ങിയ സമയം കൊണ്ട് തന്നെ നിത്യ ആരാധകരുടെ മനസ്സ് ക്കീഴടക്കി. നല്ലൊരു ഗായിക കൂടിയായ താരം മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലെല്ലാം തന്റെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. മൂന്ന് ഫിലിം ഫെയർ അവാർഡുകൾ കരസ്ഥമാക്കിയിട്ടുള്ള നടി കൂടിയാണ് നിത്യ. മിസ്കിൻ സംവിധാനം നിർവഹിക്കുന്ന സൈക്കോ, തമിഴ്‌നാട് മുഖ്യമന്ത്രിയും അഭിനേത്രിയുമായിരുന്ന ജയലളിതയുടെ ബയോപിക് എന്നിവയാണ് നടിയുടെ പുതിയ ചിത്രങ്ങൾ.

Nithya Menon about body shaming

Nithya Menon about body shaming

ഇപ്പോൾ തനിക്ക് നേരിടേണ്ടി വരുന്ന ബോഡി ഷെയിമിങ്ങിനെ കുറിച്ച് മനസ്സ് തുറക്കുകയാണ് നിത്യ മേനോൻ. സോഷ്യൽ മീഡിയയിൽ തന്റെ ഒരു ചിത്രം പങ്കുവെച്ചാൽ ആളുകൾ ശരീരത്തിന്റെ അളവ് എടുക്കാൻ ആണ് ആദ്യം നോക്കുന്നത്. പലപ്പോഴും വളരെ മോശം രീതിയിൽ ഉള്ള മെസ്സേജുകൾ ആണ് ഇൻബോക്സിൽ വരുന്നത്. പലരും അവരുടെ സ്വകാര്യ ഭാഗത്തിന്റെ ചിത്രങ്ങൾ അയക്കുന്നു, മറ്റുചിലർ വന്നു ശരീരത്തിന്റെ അളവ് ചോദിക്കും, വേറെ ചിലർ ആകട്ടെ കേട്ടാൽ അറയ്ക്കുന്ന രീതിയിൽ ഉള്ള മെസ്സേജുകൾ ആണ് അയക്കുന്നത്.

എന്നാൽ ഇതൊന്നും ഞാൻ ഒരിക്കൽ പോലും കാര്യമായി എടുക്കുകയോ ഇതോർത്ത് വിഷമിക്കുകയോ ചെയ്തിട്ടില്ല. കാരണം ഞാൻ എപ്പോഴും പ്രാധാന്യം നൽകുന്നത് അഭിനയത്തിന് ആണ്. എന്റെ ശരീരത്തിന് ഞാൻ പ്രാധാന്യം നൽകിയിട്ടില്ല. അത് കൊണ്ട് തന്നെ ഇത്തരം കമെന്റുകൾ കേൾക്കുമ്പോഴും കാണുമ്പോഴും എനിക്ക് വിഷമം വരാറില്ലെന്നും താരം പറഞ്ഞു.

 

 

 

 

 

 

Trending

To Top
Don`t copy text!