നിങ്ങൾ സ്വവർഗ്ഗ രതിക്കാരിആണോ; ലിപ്‌ലോക്ക് ചിത്രങ്ങൾ കണ്ട് സംശയവുമായി എത്തിയ ആരാധകന്റെ സംശയം തീർത്ത് കൊടുത്ത് നിത്യാമേനോൻ !! - മലയാളം ന്യൂസ് പോർട്ടൽ
Film News

നിങ്ങൾ സ്വവർഗ്ഗ രതിക്കാരിആണോ; ലിപ്‌ലോക്ക് ചിത്രങ്ങൾ കണ്ട് സംശയവുമായി എത്തിയ ആരാധകന്റെ സംശയം തീർത്ത് കൊടുത്ത് നിത്യാമേനോൻ !!

മലയാളത്തിന് പുറമെ ഹിന്ദി തെലുങ്ക് കന്നഡ തമിഴ് തുടങ്ങിയ ഭാഷകളിൽ ഏറെ തിളങ്ങി നിൽക്കുന്ന താരമാണ് നിത്യ മേനോൻ. ശക്തമായ കഥ പത്രങ്ങൾ കൊണ്ട് ചുരുങ്ങിയ സമയം കൊണ്ട് തന്നെ നിത്യ ആരാധകരുടെ മനസ്സ് ക്കീഴടക്കി. നല്ലൊരു ഗായിക കൂടിയായ താരം മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലെല്ലാം തന്റെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. മൂന്ന് ഫിലിം ഫെയർ അവാർഡുകൾ കരസ്ഥമാക്കിയിട്ടുള്ള നടി കൂടിയാണ് നിത്യ. മിസ്കിൻ സംവിധാനം നിർവഹിക്കുന്ന സൈക്കോ, തമിഴ്‌നാട് മുഖ്യമന്ത്രിയും അഭിനേത്രിയുമായിരുന്ന ജയലളിതയുടെ ബയോപിക് എന്നിവയാണ് നടിയുടെ പുതിയ ചിത്രങ്ങൾ.

ഈ ഇടയ്ക്ക് നിത്യാമേനോന്റെ ചില ചുംബന രംഗങ്ങൾ വലിയ വിവാദം സൃഷ്ടിച്ചിരുന്നു, നിത്യ ചുംബിച്ചത് ഒരു വനിതാ താരത്തെ ആയിരുന്നു, ബ്രീത്ത് ഇന്റു ദ ഷാഡോസ് എന്ന വെബ് സീരിസിലാണ് ഇത് ചിത്രീകരിക്കപ്പെട്ടത്, ബോളിവുഡ് സ്റ്റാർ അഭിഷേക് ബച്ചൻ ഉൾപ്പെടെ വൻ താരങ്ങൾ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്, ശ്രുതി ബാപ് നെയാണ് നിത്യക്ക് രംഗത്തിൽ ചുംബിക്കേണ്ടി വന്നത്. ഇതിനു മുമ്പ് ഓ എന്ന ചിത്രത്തിലും നിത്യ ലെസ്ബിയൻ വേഷം ചെയ്തിട്ടുണ്ട്.

Nithya-Menon-Stills-at-Koti

ചുംബന രംഗങ്ങൾ വൈറലായതോടെ നിരവധി പേരാണ് നിത്യയോട്‌ പലതും ചോദിച്ചെത്തിയത്, അതിൽ ഒരു യുവാവ് നിങ്ങൾ ഒരു സ്വവർഗ രതിക്കാരിയാണോ എന്ന് നിത്യയോട്‌ ചോദിച്ചു, അയാൾക്ക് നിത്യ നൽകിയ മറുപടി ഇതായിരുന്നു, ആ വേഷത്തിന്റെ പൂർണ്ണത കൈവരിക്കാനാണ് താൻ അത്തരമൊരു വേഷം ചെയ്തതെന്നും തനിക്കതിൽ തെറ്റൊന്നും തോന്നുന്നില്ലെന്നും നിത്യ പ്രതികരിച്ചിരുന്നു. ഇതിനു മുൻപേ ചാപ്പാക്കുരിശ് എന്ന മലയാളം സിനിയിൽ അഭിനയിച്ച ശേഷം നിതയ്‌ക്കെതിരെ ഇതുപോലത്തെ വിവാദങ്ങൾ സൃഷ്ട്ടിക്കപ്പെട്ടിരുന്നു. എന്നാൽ ഇതിൽ നിന്നെല്ലാം പൂർവാധികം ശക്തിയോടെ തിരിച്ച് വന്നിരിക്കുകയാണ് താരം.

Trending

To Top
Don`t copy text!